Quantcast

സോറി സിറാജ്, ടീം ഇന്ത്യ; വംശീയ അധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

MediaOne Logo

  • Published:

    12 Jan 2021 7:26 AM GMT

സോറി സിറാജ്, ടീം ഇന്ത്യ; വംശീയ അധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
X

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും മാപ്പു ചോദിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ ആകില്ലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'വംശീയതയും അധിക്ഷേപവും ഒരുകാലത്തും സഹിക്കാനും പൊറുക്കാനുമാകില്ല. മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ഞാന്‍ മാപ്പു ചോദിക്കുന്നു. നല്ല കാണികളെ ഇനി പ്രതീക്ഷിക്കുന്നു' - വാര്‍ണര്‍ കുറിച്ചു.

സിഡ്‌നിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സിറാജിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. പിന്നീട് കാണികളെ പുറത്താക്കിയാണ് മത്സരം പുനരാരംഭിച്ചിരുന്നത്. സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ അധിക്ഷേപത്തിന് എതിരെ രംഗത്തു വന്നിരുന്നു.

TAGS :

Next Story