Quantcast

ക്ലീന്‍ ബൌള്‍ഡിന് പുനഃപരിശോധന അഭ്യര്‍ഥിച്ച് ബംഗ്ലാ താരം

MediaOne Logo

admin

  • Published:

    1 Jan 2018 9:08 AM GMT

ക്ലീന്‍ ബൌള്‍ഡിന് പുനഃപരിശോധന അഭ്യര്‍ഥിച്ച് ബംഗ്ലാ താരം
X

ക്ലീന്‍ ബൌള്‍ഡിന് പുനഃപരിശോധന അഭ്യര്‍ഥിച്ച് ബംഗ്ലാ താരം

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ക്ലീന്‍ ബൌള്‍ഡായ ഒരു ബാറ്റ്സ്മാന്‍ റിവ്യൂവിന് അപേക്ഷിക്കുന്നത്.  ഓഫ് സ്റ്റന്പിന്‍റെ ബെയിലില്‍ പന്ത് മുത്തമിട്ടപ്പോള്‍ കുറച്ച് സമയമെടുത്ത ശേഷമായിരുന്നു അന്പയര്‍ ഔട്ട്

ക്രിക്കറ്റില്‍ ഇപ്പോള്‍ വിവാദങ്ങളില്‍ പൂത്ത് നില്‍ക്കുന്നത് ഡിആര്‍എസ് ആണ്. ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ച് വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന ഡിആര്‍എസിന് ബംഗ്ലാദേശ് താരം നല്‍കിയ പുതിയ രൂപം പക്ഷേ ക്രിക്കറ്റ് ലോകത്തെ പൊട്ടിചിരിപ്പിച്ചു. ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിലാണ് വിചിത്രമായ ഒരു ഡിആര്‍എസ് അപേക്ഷ കണ്ടത്. ബംഗ്ലാദേശിന്‍റെ ഓള്‍ റൌണ്ടര്‍ സൌമ്യ സര്‍ക്കാറാണ് കഥയിലെ നായകന്‍.

ഗുണരത്നയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായ താരം ഏവരെയും അത്ഭുതപ്പെടുത്തി അന്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ക്ലീന്‍ ബൌള്‍ഡായ ഒരു ബാറ്റ്സ്മാന്‍ റിവ്യൂവിന് അപേക്ഷിക്കുന്നത്. ഓഫ് സ്റ്റന്പിന്‍റെ ബെയിലില്‍ പന്ത് മുത്തമിട്ടപ്പോള്‍ കുറച്ച് സമയമെടുത്ത ശേഷമായിരുന്നു അന്പയര്‍ ഔട്ട് വിധിച്ചത്. ഇതാണ് ഡിആര്‍എസിലേക്ക് നീങ്ങാന്‍ ബംഗ്ലാ താരത്തെ പ്രേരിപ്പിച്ചത്. മൂന്നാം അ ന്പയറുടെ തീരുമാനവും സര്‍ക്കാരിനെതിരായിരുന്നു.

TAGS :

Next Story