Quantcast

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം

MediaOne Logo

Ubaid

  • Published:

    4 April 2018 11:36 AM GMT

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം
X

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം

സിറ്റിക്ക് വേണ്ടി ഡി ബ്രൂയിനും കെലേചിയുമാണ് ഗോളുകള്‍ നേടിയത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടത്തില്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സീസണിലെ ആദ്യ ഡര്‍ബിയില്‍ സിറ്റിയുടെ ജയം. 15ാം മിനിറ്റില്‍ കെവിന്‍ ബ്രൂയിനും 36ാം മിനിറ്റില്‍ കെലെച്ചിയും നേടിയ ഗോളിലൂടെ സിറ്റി രണ്ടു ഗോളുകളുടെ മുന്‍തൂക്കം നേടി. ഇബ്രാഹിമോവിച്ചിന്റെ ഗോളിലൂടെ 42ാം മിനിറ്റില്‍ യുണൈറ്റഡ് ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും മത്സരത്തില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബി ആവേശകരമായ പോരാട്ടമായിരുന്നു. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. നേര്‍ക്കുനേര്‍ വന്ന പതിനാറ് മത്സരങ്ങളില്‍ 7 എണ്ണത്തിലും ജയം ഗാര്‍ഡിയോളക്കൊപ്പമായിരുന്നു.

TAGS :

Next Story