എഫ്‌സി ഗോവ സെമിയില്‍

MediaOne Logo

Subin

  • Updated:

    2018-06-06 00:29:35.0

Published:

6 Jun 2018 12:29 AM GMT

എഫ്‌സി ഗോവ സെമിയില്‍
X

എഫ്‌സി ഗോവ സെമിയില്‍

ജംഷഡ്പൂര്‍ എഫ്‍സിയുടെ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ ഏഴാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തില്‍ നിര്‍ണ്ണായകമായി.

ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്നുഗോളിന് തോല്‍പ്പിച്ച് എഫ്‌സി ഗോവ ഐഎസ്എല്ലിന്റെ പ്ലേഓഫിന് യോഗ്യതനേടി. ഫെറാന്‍ കൊറോ(29', 51') ലാന്‍സറോട്ട(69') എന്നിവരാണ് ഗോവയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.

ജംഷഡ്പൂര്‍ എഫ്‍സിയുടെ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ ഏഴാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തില്‍ നിര്‍ണ്ണായകമായി. മത്സരത്തിന്റെ ഏഴുപത്തിനാലാം മിനുറ്റില്‍ എഫ്‌സി ഗോവന്‍ ഗോളി നവീന്‍ കുമാറും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എങ്കിലും അതിന് മുമ്പുതന്നെ മൂന്നുഗോളടിച്ച് ഗോവ ജയം ഉറപ്പിച്ചിരുന്നു. 18 കളികളില്‍ നിന്ന് 30 പോയിന്റുമായി മൂന്നാംസ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനക്കാരായ ചെന്നെയിന്‍ എഫ്‌സിയാണ് ഗോവയുടെ എതിരാളി. പത്തിന് ഗോവയിലും 13ന് ചെന്നൈയിലുമാണ് ഇരുപാദ മത്സരങ്ങള്‍. ആദ്യസെമിയില്‍ ബംഗളൂരു എഫ്‌സി നാലാം സ്ഥാനക്കാരായ പൂനെ എഫ്‌സിയെ ഏഴിനും 11നുമായി നേരിടും. രാത്രി എട്ടിനാണ് എല്ലാ സെമി ഫൈനല്‍ മത്സരങ്ങളും.

TAGS :

Next Story