Quantcast

‘മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഫോട്ടോ’; ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ തലക്കെട്ടിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

വിരാടും അനുഷ്‌കയും മറ്റൊരു ടെന്നീസ് സൂപ്പര്‍ താരമായ നൊവാക് ജോക്കാവിച്ചിനേയും കണ്ടിരുന്നു

MediaOne Logo

Web Desk

  • Published:

    19 Jan 2019 4:16 PM GMT

‘മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഫോട്ടോ’; ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ തലക്കെട്ടിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
X

തങ്ങളുടെ ഒരു ഫോട്ടോക്ക് കൊടുത്ത തലക്കെട്ടിന്റെ പേരില്‍ സോഷ്യല്‍ മീഡിയുടെ ട്രോളുകള്‍ ഏറ്റു വാങ്ങുകയാണ് ആസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നീസ് താരം റോജര്‍ ഫെഡറര്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, ഭാര്യ അനുഷ്‌ക ശര്‍മ്മ എന്നിവരുടെ ചിത്രം ‘മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഫോട്ടോ’ എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.

ഇരുപത് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ റോജര്‍ ഫെഡററും ചരിത്രങ്ങള്‍ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തങ്ങളുടെ മികച്ച കായിക റെക്കോര്‍ഡുകള്‍ മൂലം ഇതിഹാസങ്ങളാവുമ്പോള്‍ എങ്ങിനെ അനുഷ്‌ക ശര്‍മ്മയെ ഇതിഹാസങ്ങളുടെ പട്ടികയില്‍ പെടുത്തും എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ആസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടി ചരിത്രം കുറിച്ച ശേഷം ‘വിശിഷ്ടമായ രീതിയില്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിന് പര്യവസാനം’ എന്ന് അതേ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു. വിരാടും അനുഷ്‌കയും മറ്റൊരു ടെന്നീസ് സൂപ്പര്‍ താരമായ നൊവാക് ജോക്കാവിച്ചിനേയും കണ്ടിരുന്നു.

TAGS :

Next Story