Quantcast

ഇംഗ്ലണ്ടിലെ മലയാളി ‘തറവാട്ടി’ലെത്തി അപ്പവും മുട്ടക്കറിയും കഴിച്ച് കോലിയും അനുഷ്കയും

കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവുമാണ് ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന ഹോട്ടലാണ് തറവാട്

MediaOne Logo

Web Desk

  • Published:

    9 July 2019 2:15 AM GMT

ഇംഗ്ലണ്ടിലെ മലയാളി ‘തറവാട്ടി’ലെത്തി അപ്പവും മുട്ടക്കറിയും കഴിച്ച് കോലിയും അനുഷ്കയും
X

ലോകത്ത് എവിടെ പോയാലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്ക ശര്‍മ്മയുമടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഇംഗ്ലണ്ടിലെ തറവാട് ഹോട്ടലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവുമാണ് ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന ഹോട്ടലാണ് തറവാട്.

കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഹോട്ടലിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴെ അതിഥികളെ സ്വീകരിക്കുക ഈ കഥകളി രൂപമാണ്. ഇഡ്ഡലിയും സാമ്പാറും കുത്തരി ചോറും മുതല്‍ പൊറോട്ടയും മസാല ദോശയും പാലപ്പവും വരെ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം മലയാളി രുചി തേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും അപ്രതീക്ഷിതമായി തറവാട്ടിലെത്തിയതോടെയാണ് ഹോട്ടല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ലീഡ്സിലെ പ്രശസ്തമായ തറവാട് ഹോട്ടലില്‍ നിന്ന് താലി മീല്‍സും മസാല ദോശയും അപ്പവും മുട്ടക്കറിയും കഴിച്ചാണ് ഇരുവരും മാഞ്ചസ്റ്ററിലേക്ക് തിരിച്ചത്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് ഇഡ്ഡലിയും സാമ്പാറും എത്തിച്ച് നല്‍കിയിട്ടുണ്ട് തറവാട് ഹോട്ടല്‍. അന്ന് മുതല്‍ ഹോട്ടലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോലിയും സംഘവും 2017ല്‍ ചാമ്പ്യൻസ് ട്രോഫിക്കെത്തിയപ്പോഴും ഈ ഹോട്ടലിലെത്തിയിരുന്നു. അന്നേ കോലി മനസ്സില്‍ കുറിച്ചിട്ടതാണ്അനുഷ്കയെയും കേരളീയ വിഭവങ്ങളുടെ രുചി അറിയിക്കണമെന്ന്....

പാലാക്കാരായ സിബി ജോസ്, രാജേഷ് നായര്‍, കോട്ടയം സ്വദേശി അജിത്ത് നായര്‍, തൃശൂരുകാരൻ മനോഹരൻ ഗോപാല്‍, ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോൻസ എന്നിവരാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. പാചകക്കാരും എല്ലാവരും മലയാളികളാണ് ഇവിടെ.

TAGS :

Next Story