Quantcast

‘അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല’; ക്രിക്കറ്റ് ലോകകപ്പ് തോല്‍വിക്ക് ശേഷം മറ്റ് കായിക ഇനങ്ങളില്‍ ഇന്ത്യ നേടിയത് 12 സ്വര്‍ണം

ഇന്ത്യയുടെ ഇത്രയും വലിയ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടാത്തത് ദുഖകരം തന്നെയാണ്. ഇന്ത്യ നേടിയ ആ 12 മെഡലുകള്‍ ഇവരില്‍ നിന്നാണ്

MediaOne Logo

Web Desk

  • Published:

    19 July 2019 1:34 PM GMT

‘അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല’; ക്രിക്കറ്റ് ലോകകപ്പ് തോല്‍വിക്ക് ശേഷം മറ്റ് കായിക ഇനങ്ങളില്‍ ഇന്ത്യ നേടിയത് 12 സ്വര്‍ണം
X

ജൂലൈ 10 ഇന്ത്യക്കാര്‍ക്ക് മറക്കാനാകുമെന്ന് തോനുന്നില്ല. ന്യൂസിലാന്‍റിനോട് പരാജയപ്പെട്ട് ലോകകപ്പ് ഫൈനലില്‍ നിന്നും ഇന്ത്യ പുറത്താവുന്നു. മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലും ഇന്ത്യന്‍ ടീമിലെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും വെസ്റ്റ് ഇന്‍റീസ് പര്യടനവുമെല്ലാം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു. എന്നാല്‍, ഇന്ത്യ സെമി ഫൈനല്‍ തോറ്റതിന്‍റെ വേദനയില്‍ മനം നൊന്ത കായിക പ്രേമികള്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 12 സ്വര്‍ണ്ണ മെഡലുകളാണ് ഇന്ത്യന്‍ കായിക താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഇത്രയും വലിയ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടാത്തത് ദുഖകരം തന്നെയാണ്. ഇന്ത്യ നേടിയ ആ 12 മെഡലുകള്‍ ഇവരില്‍ നിന്നാണ്.

1. ഹിമ ദാസ്

കഴിഞ്ഞ 15 ദിവസങ്ങളിലായി നാല് മെഡലുകളാണ് ഹിമ നേടിയിരിക്കുന്നത്. അതില്‍ രണ്ടും ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം.

2. മുഹമ്മദ് അനസ്

മലയാളികളുടെ അഭിമാനമായി 400 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം നാഷണല്‍ റെക്കോര്‍ഡ് തിരുത്തിയാണ് അനസിന്‍റെ കുതിപ്പ്. രണ്ട് സ്വര്‍ണ്ണമടക്കം ഹിമക്കൊപ്പം മെഡല്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാമതാണ് അനസ്.

3. വിജയ് വീര്‍ സിദ്ധു

ജൂനിയര്‍ ഷൂട്ടിങ്ങ് ലോകകപ്പില്‍ 25മീ പിസ്റ്റല്‍ കാറ്റഗറിയില്‍ മൂന്നാം സ്വര്‍ണ്ണവും കരസ്തമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

4. അനീഷ് ബന്‍വാല

25മീ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ വിഭാഗം ഷൂട്ടിങ്ങില്‍ രണ്ടാമത് ജൂനിയര്‍ ലോകകപ്പ് സ്വര്‍ണം കരസ്ഥമാക്കിയിരിക്കുകയാണ് അനീഷ്.

5. വിനേഷ് ഫോഗാട്ട്

യാസര്‍ ഡോഗു ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായി രണ്ടാമതും 53കെ.ജി കാറ്റഗറിയില്‍ സ്വര്‍ണം നേടി വിനേഷ്. രണ്ടാഴ്ചക്കുള്ളിലെ വിനേഷിന്‍റെ രണ്ടാം സ്വര്‍ണമാണിത്.

6. അരുണ്യതേഷ് ഗാംഗുലി

കുട്ടികളുടെ ലോക വിന്നേഴ്സ് ഗെയിംസില്‍ ടേബിള്‍ ടെന്നീസ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഈ കൊച്ചു മിടുക്കന്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. അരുണ്യതേഷ് ക്യാന്‍സറിനെ അതിജീവിച്ച ഒരു കുട്ടി കൂടിയാണ്.

7. ഭാവ്ന ടൊകേക്കര്‍

റഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് 47 വയസുകാരിയായ രണ്ട് കൌമാരക്കാരുടെ അമ്മ കൂടിയായ ഭാവ്ന.

TAGS :

Next Story