Quantcast

‘തനിക്ക് ഇനിയും ഒരു ലോകകപ്പ് കൂടി ബാക്കിയുണ്ട്’; പ്രതീക്ഷ പങ്ക് വെച്ച് റോബിന്‍ ഉത്തപ്പ

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് പ്രതീക്ഷ പങ്ക് വെച്ച് ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ.

MediaOne Logo

Web Desk

  • Published:

    7 April 2020 12:25 PM GMT

‘തനിക്ക് ഇനിയും ഒരു ലോകകപ്പ് കൂടി ബാക്കിയുണ്ട്’;  പ്രതീക്ഷ പങ്ക് വെച്ച് റോബിന്‍ ഉത്തപ്പ
X

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് പ്രതീക്ഷ പങ്ക് വെച്ച് ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. 2015 ജൂലൈയില്‍ സിംബാബ്‌വെക്കെതിരായുള്ള പര്യടനത്തിലാണ് ഉത്തപ്പ അവസാനമായി കളിച്ചത്. ഇ.എസ്.പി.എനിന് നല്‍കിയ അഭിമുഖത്തിലാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകള്‍ താരം പങ്ക് വെച്ചത്. തനിക്ക് ഇനിയും ഒരു ലോകകപ്പ് കൂടി ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നതായാണ് 34 കാരനായ ഉത്തപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ക്രിക്കറ്റിന്റെ ചെറു ഫോര്‍മാറ്റില്‍ കഴിവ് തെളിയിച്ച താരമാണ് റോബിന്‍ ഉത്തപ്പ. 2007ലെ ഐസിസി ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയ്ക്കു വേണ്ടി നിര്‍ണായക പങ്കുവഹിക്കാനും ഈ പാതി മലയാളിക്ക് കഴിഞ്ഞിരുന്നു. 46 ഏകദിനങ്ങളിലും 13 ടി-20 കളികളും ഇന്ത്യക്കായി ജഴ്സി അണിഞ്ഞ ഉത്തപ്പ നിലവില്‍ കേരള രഞ്ജി താരമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് ബെംഗളൂരുവിലെ വീട്ടിലാണ് താരം ഇപ്പോള്‍.

"ഇപ്പോഴും ഞാൻ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ഉള്ളില്‍ ഇപ്പോഴും അതിനായുള്ള തീ കത്തുന്നുണ്ട്, മത്സര രംഗത്ത് വെല്ലുവിളികളെ നേരിടാന്‍ തനിക്ക് ഇപ്പോഴും കഴിയുമെന്ന പ്രതീക്ഷയുണ്ട്. എനിക്ക് ഒരു ലോകകപ്പ് ബാക്കിയുണ്ടെന്ന് ഞാൻ ആത്മാര്‍ഥമായി വിശ്വസിക്കുന്നു, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും. പരിമിത ഓവർ മത്സരങ്ങളിൽ ആ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. ഇന്ത്യയില്‍ എത്രയോ തിരിച്ചുവരവുകള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളെ എഴുതിത്തള്ളാനാകില്ല. പ്രത്യേകിച്ചും സ്വന്തം കഴിവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്. എനിക്കിപ്പോഴും പൂർണ വിശ്വാസമുണ്ട്. കാര്യങ്ങൾ അനുകൂലമായാൽ ഇനിയും ഒരു ലോകകപ്പ് കൂടി നേടാനും ആ ടീമിനായി നിർണായക സംഭാവനകൾ നൽകാനും എനിക്കു കഴിയും. ആ സ്വപ്നവുമായാണ് ഞാൻ ഇപ്പോഴും കളത്തിൽ തുടരുന്നത്. ഉത്തപ്പ പറഞ്ഞു.

TAGS :

Next Story