Quantcast

‘അന്ന് മതിമറന്ന് സച്ചിന്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടി’ ലോകകപ്പിലെ വിജയ നിമിഷത്തെക്കുറിച്ച് ഹര്‍ഭജന്‍

‘’ആ രാത്രിയിൽ മെഡല്‍ കഴുത്തില്‍ അണിഞ്ഞാണ് ഞാന്‍ ഉറങ്ങിയത്. നമ്മൾ സ്വപ്നം കണ്ടത് സാക്ഷാത്‌കരിക്കപ്പെടുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും’’

MediaOne Logo

Web Desk

  • Published:

    9 April 2020 3:48 PM GMT

‘അന്ന് മതിമറന്ന് സച്ചിന്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടി’ ലോകകപ്പിലെ വിജയ നിമിഷത്തെക്കുറിച്ച് ഹര്‍ഭജന്‍
X

28 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കയെ തകര്‍ത്ത് ടീം ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ ലോകത്തേറ്റവും സന്തോഷവാനായ മനുഷ്യന്‍ ആരായിരിക്കും എന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും സംശയമേതുമില്ലാതെ കളിപ്രേമികളുടെ ഉത്തരം. ലോകം കീഴടക്കിയ നിമിഷത്തില്‍ സച്ചിന്‍ സ്വയം മതിമറന്ന് ആസ്വദിച്ചതിനെക്കുറിച്ച് പറയുകയാണ് അന്ന് ഒപ്പമുണ്ടായിരുന്ന സഹതാരം ഹര്‍ഭജന്‍ സിങ്.

ചുറ്റുമുള്ള ആളുകളെയൊന്നും ശ്രദ്ധിക്കാതെ സച്ചിന്‍ മതിമറന്ന് ആഘോഷിക്കുന്നത് ആദ്യമായാണ് കാണാന്‍ സാധിച്ചതെന്ന് ഹര്‍ഭജന്‍ പറയുന്നു. ‘’ആ ദിവസമാണ് ഞാൻ ആദ്യമായി സച്ചിൻ നൃത്തം ചെയ്യുന്നത് കാണുന്നത്, ആദ്ദേഹത്തിന് ചുറ്റുമുള്ള ആളുകളെ സച്ചിന്‍ ശ്രദ്ധിക്കുന്നതേയില്ല, എല്ലാവരുടേയുമൊപ്പം അദ്ദേഹം ആ നിമിഷത്തെ ആസ്വദിക്കുകയാണുണ്ടായത്, സ്വയം മറന്ന് നൃത്തം ചെയ്യുകയായിരുന്നു സച്ചിന്‍, ആ നിമിഷത്തെ ഞാൻ ഒരിക്കലും മറക്കില്ല, ”ഒരു സ്വകാര്യ ചാനലിൽ സംസാരിക്കവെയാണ് ഹർഭജൻ അവിസ്മരണീയ നിമിഷത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെച്ചത്.

“ആ രാത്രിയിൽ മെഡല്‍ കഴുത്തില്‍ അണിഞ്ഞാണ് ഞാന്‍ ഉറങ്ങിയത്. നമ്മൾ സ്വപ്നം കണ്ടത് സാക്ഷാത്‌കരിക്കപ്പെടുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും. ആ നിമിഷത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനം തോന്നും.’ ഭാജി കൂട്ടിച്ചേര്‍ത്തു

TAGS :

Next Story