Quantcast

കോവിഡ് വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ അടുത്തവര്‍ഷവും ഒളിംപിക്‌സ് നടക്കുക ദുഷ്‌കരം

ജാപ്പനീസ് മെഡിക്കല്‍ അസോസിയേഷന്‍ മേധാവിയാണ് ജപ്പാന്റെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ ഇനിയും നീളാനുള്ള സാധ്യത പങ്കുവെച്ചത്...

MediaOne Logo

  • Published:

    28 April 2020 7:02 AM GMT

കോവിഡ് വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ അടുത്തവര്‍ഷവും ഒളിംപിക്‌സ് നടക്കുക ദുഷ്‌കരം
X

കോവിഡ് 19 രോഗത്തിനെതിരായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷവും ഒളിംപിക്‌സ് നടക്കുക ദുഷ്‌കരമാണെന്ന് ജപ്പാന്‍ ഒളിംപിക്‌സ് നടത്തണമെന്നോ നടത്തരുതെന്നോ അല്ല താന്‍ പറയുന്നതെന്നും ഒളിപിക്‌സ് നടത്തുക അതീവ ദുഷ്‌കരമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും ജെ.എം.എ പ്രസിഡന്റ് യോഷിടാക യൊകോകുറ പറഞ്ഞു.

ജപ്പാനിലെ കോവിഡ് പരിശോധനയുടെ നിരക്ക് എത്രയും വേഗം വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ അസോസിയേഷന്‍ മേധാവി പറഞ്ഞു. വിപുലമായ കോവിഡ് പരിശോധനയിലൂടെ മാത്രമേ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുറയുകയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതിയും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു.

ये भी पà¥�ें- എല്ലാ പൗരന്മാര്‍ക്കും ഒരു ലക്ഷം യെന്‍ ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍

കഴിഞ്ഞ മാസത്തിലാണ് ഈവര്‍ഷം നടക്കേണ്ട ജപ്പാന്‍ ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിയത്. ഇതിനകം ജപ്പാന്‍ ഒളിംപിക്‌സിനായി 13 ബില്യണ്‍ ഡോളര്‍(ഏതാണ്ട് 99,235 കോടിരൂപ) ചിലവാക്കിയിട്ടുണ്ട്. ലോകം മുഴുവന്‍ പടര്‍ന്ന്പിടിച്ച് മഹാമാരിയായി മാറിയ കോവിഡ് രണ്ട് ലക്ഷത്തോളം മനുഷ്യരുടെ ജീവനെടുക്കുകയും 30 ലക്ഷംപേരിലേക്ക് പടരുകയും ചെയ്തതോടെയാണ് ജപ്പാന്റെ ഒളിംപിക്‌സ് പ്രതീക്ഷകളും നീളുന്നത്.

ലോകത്ത് കുറഞ്ഞത് 70 വാക്‌സിനുകളെങ്കിലും പലഘട്ടങ്ങളിലായി നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്ന വാക്‌സിനുകളുണ്ടെങ്കില്‍ പോലും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷം മനുഷ്യരിലേക്ക് വിപുലമായി എത്തിക്കുന്നതിന് മാസങ്ങളുടെ കാലതാമസമുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

TAGS :

Next Story