Quantcast

വനിതാ ലാ ലിഗ റദ്ദാക്കി; ബാഴ്സലോണ ലീഗ് വിജയികള്‍

സീസണില്‍ 21 മത്സരം കളിച്ച ബാഴ്‌സലോണയുടെ പെണ്‍നിര ഒരു മത്സരം പോലും തോറ്റില്ല. 19 വിജയവും രണ്ട് സമനിലയായുമായാണ് ടീം ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്

MediaOne Logo

Web Desk

  • Published:

    9 May 2020 3:57 PM GMT

വനിതാ ലാ ലിഗ റദ്ദാക്കി; ബാഴ്സലോണ ലീഗ് വിജയികള്‍
X

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വനിതാ ലാ ലിഗ റദ്ദാക്കി. പോയിന്‍ററ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയെ വിജയികളായ് പ്രഖ്യാപിച്ചു. സീസണില്‍ 21 മത്സരം കളിച്ച ബാഴ്‌സലോണയുടെ പെണ്‍നിര ഒരു മത്സരം പോലും തോറ്റില്ല. 19 വിജയവും രണ്ട് സമനിലയായുമായാണ് ടീം ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. ലീഗ് നിര്‍ത്തിവെക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയേക്കാള്‍ ഒമ്പത് പോയിന്റ് പിന്നിലാണ്. 2015ന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണയുടെ വനിതാ ടീം ലീഗ് ചാമ്പ്യന്മാരാകുന്നത്.

പല രാജ്യങ്ങളിലും ലീഗുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വനിതാ ലാലിഗയുടെ ഈ സീസണ്‍ റദ്ദ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബാഴ്സയെ ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്.

19 വിജയവുമായ് ലീഗില്‍ ഒന്നാമതെത്തിയ ബാഴ്സലോണ ലീഗ് ചാമ്പ്യന്മാരായതിലെ സന്തോഷം ട്വിറ്ററിലൂടെ പങ്കു വെച്ചു. ‘ഇനിയും വിജയം തുടരാനാണ് ആഗ്രഹം, എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അത് സാധ്യമല്ല’ ബാഴ്‌സലോണയുടെ വനിതാ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പോസ്റ്റ് ചെയ്തു. ഇത് അഞ്ചാം തവണയാണ് ബാഴ്സയുടെ വനിതാ ടീം ലീഗ് ചാമ്പ്യന്മാരാകുന്നത്.

TAGS :

Next Story