Quantcast

ലോക്ക് ഡൌണിലും തളരില്ല... ജോലി നഷ്ടപ്പെട്ട ഫുട്ബോള്‍ കോച്ച് ജീവിത മാര്‍ഗം കണ്ടെത്തുന്നത് പച്ചക്കറി കച്ചവടത്തീലൂടെ...

ഫിസിക്കല്‍ ഇന്‍സ്ട്രക്ടറായിരുന്ന ബോസ്ലെയാണ് ഇത്തരത്തില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയത്

MediaOne Logo

  • Published:

    30 July 2020 10:50 AM GMT

ലോക്ക് ഡൌണിലും തളരില്ല... ജോലി നഷ്ടപ്പെട്ട ഫുട്ബോള്‍ കോച്ച് ജീവിത മാര്‍ഗം കണ്ടെത്തുന്നത് പച്ചക്കറി കച്ചവടത്തീലൂടെ...
X

ലോകത്താകമാനം ഒരുപാട് പേരുടെ ജീവതമാര്‍ഗങ്ങള്‍ക്ക് കോവിഡ് 19 ഭീഷണിയായി. സാമ്പത്തിക നില തകര്‍ന്നപ്പോള്‍ പലര്‍ക്കും തങ്ങളുടെ ജോലി നഷ്ടമായി. ലോക്ക് ഡൌണ്‍ കാരണം മൂലം ജോലി നഷ്ടമായ, മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ ഫുട്ബോള്‍ കോച്ച് ജീവിതമാര്‍ഗത്തിനായി പച്ചക്കറി വില്‍പന ആരംഭിച്ചു. എന്നാല്‍, അദ്ദേഹത്തിന്‍റെ ഷെഡ് കോര്‍പറേഷന്‍ ഓഫീസില്‍ നിന്നും ആളുകള്‍ വന്ന് പൊളിച്ചുനീക്കി.

ഫിസിക്കല്‍ ഇന്‍സ്ട്രക്ടറായിരുന്ന ബോസ്ലെയാണ് ഇത്തരത്തില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയത്. ലോക്ക് ഡൌണായതോടെ മറ്റ് വിഷയങ്ങളെല്ലാം ഓണ്‍ലൈനാവുകയും കായികം ആവശ്യമില്ലാതെയും വന്നതോടെയാണ് ബോസ്ലെയെ സ്കൂള്‍ പിരിച്ചുവിട്ടത്. ഇതോടെ ബോസ്ലെ പച്ചക്കറി കച്ചവടം തുടങ്ങുകയായിരുന്നു.

എനിക്ക് ജീവിക്കാനുള്ള പണം കണ്ടെത്തണമായിരുന്നു. അതുകൊണ്ടാണ് പച്ചക്കറി കച്ചവടം താക്കൂര്‍ ഗ്രാമത്തില്‍ ആരംഭിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ ഓഫീസില്‍ നിന്നും ആളുകള്‍ വന്ന് അത് പൊളിച്ചുകളഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ വാട്സ്ആപ്പിലൂടെയാണ് ഓഡറുകള്‍ എടുക്കുന്നത്. ബോസ്ലെ പറഞ്ഞു.

ബോസ്ലെ ആത്മവിശ്വാസം കൈവിടാതെ ജീവിതത്തെ നേരിടുന്നു. ഇതുപോലെ ലോക്ക് ഡൌണില്‍ കഷ്ടപ്പെട്ട ജീവിതമാര്‍ഗം കണ്ടെത്തുന്ന ഒരുപാട് പേരുണ്ട്. അവരാണ് യഥാര്‍ഥ പോരാളികള്‍.

TAGS :

Next Story