Quantcast

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്

MediaOne Logo

  • Published:

    9 Sep 2020 3:45 AM GMT

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം
X

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടവും ഈ മത്സരത്തിലൂടെ സ്വന്തമാക്കി. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാന്യോ ഈ നേട്ടം ആഘോഷിച്ചത്. ഇറാനു വേണ്ടി അലി ഡെയ്‍യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഐസ്‍ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

TAGS :

Next Story