Quantcast

ഡേവിഡ് മലാനൊന്നുമല്ല റെയ്‌നക്ക് പകരക്കാരന്‍

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ റെയ്‌നക്ക് പകരക്കാരനായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെ തള്ളുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

MediaOne Logo

  • Published:

    11 Sep 2020 8:21 AM GMT

ഡേവിഡ് മലാനൊന്നുമല്ല റെയ്‌നക്ക് പകരക്കാരന്‍
X

വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്റ്റാര്‍ബാറ്റ്സ്മാന്‍ സുരേഷ് റെയ്‌നക്ക് പകരക്കാരനെ പരിഗണിക്കുന്നില്ല. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ റെയ്‌നക്ക് പകരക്കാരനായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെ തള്ളുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ഒരു ടീമില്‍ ഉള്‍ക്കൊള്ളാവുന്ന വിദേശ കളിക്കാരുടെ എണ്ണം സിഎസ്‌കെയില്‍ തികഞ്ഞുവെന്ന് ടിം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. എട്ട് വിദേശ താരങ്ങളാണ് ഒരു ടീമില്‍ ഉള്‍ക്കൊള്ളിക്കാനാവുക, ഷെയിന്‍ വാട്ണ്‍, ലുങ്കി എന്‍ഗിഡി, ഇംറാന്‍ താഹിര്‍, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സാന്റ്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലെസി, സാം കരണ്‍ എന്നിവരാണ് സിഎസ്കെയിലുള്ള വിദേശ താരങ്ങളെന്നും ഇനി പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റെയ്‌ന തന്നെ തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. റെയ്‌നക്ക് പുറമെ സിഎസ്കെയില്‍ നിന്ന് ഹര്‍ഭജന്‍ സിങും ഇത്തവണത്തെ ഐപിഎല്ലിനില്ല. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സിഎസ്‌കെ നേരിടും.

TAGS :

Next Story