Quantcast

ഒടുവില്‍ സണ്‍റൈസേഴ്സ്; സീസണില്‍ ആദ്യവിജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സിന് സീസണില്‍ ആദ്യവിജയം.

MediaOne Logo

  • Published:

    29 Sep 2020 7:35 PM GMT

ഒടുവില്‍ സണ്‍റൈസേഴ്സ്; സീസണില്‍ ആദ്യവിജയം
X

ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സിന് സീസണില്‍ ആദ്യവിജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. പിന്തുടരേണ്ടത് താരതമ്യേന വലിയ സ്കോര്‍ അല്ലാതിരുന്നിട്ട് കൂടി ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. അഞ്ച് പന്തുകള്‍ നേരിട്ട ഓപ്പണര്‍ പ്രിഥ്വി ഷാ രണ്ട് റണ്‍സുമായി ആദ്യം തന്നെ കൂടാരം കയറി. പതിഞ്ഞ താളത്തില്‍ കളിച്ച ശിഖര്‍ ധവാനും ശ്രേയസ് അയ്യറും ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കുമെന്ന് കരുതിയെങ്കിലും 21 പന്തില്‍ 17 റണ്‍സുമായി അയ്യറും മടങ്ങി. പിന്നീട് വന്ന ഋഷഭ് പന്തിനും ഡല്‍ഹിയുടെ സ്കോറിങ് ഫാസ്റ്റ് ഗിയറിലേക്കെത്തിക്കാന്‍ സാധിച്ചില്ല. 27 പന്തില്‍ 28 റണ്‍സുമായി പന്ത് പുറത്താകുകയായിരുന്നു.

റാഷിദ് ഖാന്റെ ബൌളിങ് മികവിലാണ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹിയെ സണ്‍റൈസേഴ്സ് കറക്കിവീഴ്ത്തിയത്. നാലോവറില്‍ നിന്ന് 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് ഖാന്‍ ഹൈദരാബാദിന്‍റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ പിഴുതത്. ആദ്യ ബാറ്റിങില്‍ തുടക്കത്തില്‍ പതിഞ്ഞ താളത്തോടെ ആരംഭിച്ച സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ട്രാക്കിലായതോടെയാണ് മികച്ച റണ്‍റേറ്റിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ചുകൊണ്ട് തിരിച്ചുവരവ് കെയിന്‍ വില്യംസണ്‍ ഗംഭീരമാക്കിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന സ്കോറിലേക്ക് സണ്‍റൈസേഴ്സ് എത്തുകയായിരുന്നു.

ഡല്‍ഹി സീസണില്‍ ആദ്യ തോല്‍വി വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ആദ്യ ജയം നേടിയ ഹൈദരാബാദ് എട്ടില്‍ നിന്ന് ആറാം സ്ഥാനത്തേക്കുമെത്തി.

TAGS :

Next Story