Quantcast

മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്

MediaOne Logo

  • Published:

    4 Oct 2020 3:05 PM GMT

മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം
X

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ച മുംബൈയ്ക്ക് നിലവിൽ ആറ് പോയിന്റുണ്ട്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

209 എന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനുവേണ്ടി ഇത്തവണയും ഓപ്പണര്‍മാര്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചില്ല. ആദ്യ വിക്കറ്റില്‍ വെറും 34 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്കും ബെയര്‍‌സ്റ്റോയ്ക്കും നേടാനായത്. അഞ്ചാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബെയര്‍‌സ്റ്റോ പുറത്തായി. 15 പന്തുകളില്‍ നിന്നും 25 റണ്‍സാണ് താരം നേടിയത്.

വാര്‍ണര്‍ 44 പന്തില്‍ 60 റണ്‍സെത്ത് ടോപ് സ്‌കോററായി. ബെയര്‍സ്‌റ്റോ മനീഷ് പാണ്ഡെ 19 പന്തില്‍ 30 റണ്‍സ് എടുത്തു. സമദ് ഒന്‍പത് പന്തില്‍ 20 റണ്‍സാണ് അടിച്ചെടുത്തത്. ട്രെന്റ് ബോള്‍ട്ട്, പാറ്റിന്‍സന്‍, ജസ്പ്രിത് ബുമ്‌റ എന്നീ മൂന്ന് പേരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കി.

TAGS :

Next Story