Quantcast

ലിവർപൂളിന് തിരിച്ചടി; മുഹമ്മദ് സലാഹിന് കോവിഡ്

ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് കോവിഡ് സ്ഥിതീകരിച്ച അറിയിച്ചത്

MediaOne Logo

  • Published:

    13 Nov 2020 4:25 PM GMT

ലിവർപൂളിന് തിരിച്ചടി; മുഹമ്മദ് സലാഹിന് കോവിഡ്
X

ലിവർപൂള്‍ സൂപ്പർ താരം മുഹമ്മദ് സലയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.

ആഫ്രിക്കൻ നേഷൻസ്​ കപ്പ് യോഗ്യത മത്സരത്തിൽ ടോഗോക്കെതിരെ മാതൃരാജ്യത്തിനായി പന്തുതട്ടാനെത്തിയ സലാഹ്​ ഈജിപ്​തിലാണുള്ളത്​. നവംബർ 21ന്​ ലെസ്​റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ്​ മത്സരവും നവംബർ 26ന്​ അറ്റ്​ലാൻറക്കെതിരായ ചാമ്പ്യൻസ്​ലീഗ്​ മത്സരവും ഇതോടെ സലാഹിന്​ നഷ്​ടമാകും.

ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. മികച്ച ഫോം തുടരുന്ന സലാഹ്​ എട്ടുഗോളുമായി പ്രീമിയർ ലീഗ്​ ടോപ്​സ്​കോറർമാരിൽ മുന്നിൽ തന്നെയുണ്ട്​.

TAGS :

Next Story