Quantcast

സാഹ ഉടനെ ഫിറ്റ്‌നസ് കൈവരിക്കും; രോഹിതിന് 70% മാത്രം ഫിറ്റ്‌നസ് - ഗാംഗുലി

യു.എ.ഇയില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടക്ക് സാഹക്ക് തുടയ്ക്ക് പരിക്കേറ്റിരുന്നു

MediaOne Logo

  • Published:

    14 Nov 2020 1:02 PM GMT

സാഹ ഉടനെ ഫിറ്റ്‌നസ് കൈവരിക്കും; രോഹിതിന് 70% മാത്രം ഫിറ്റ്‌നസ് - ഗാംഗുലി
X

ആസ്‌ട്രേലിയക്കെതിരായ പരമ്പര തുടങ്ങുന്നതിനു മുൻപ് തന്നെ വൃദ്ധിമാൻ സാഹ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൗരവ് ഗാംഗുലി. യു.എ.ഇയില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടക്ക് സാഹക്ക് തുടയ്ക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റ താരത്തെ ആസ്‌ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ അധ്യക്ഷൻ കൂടിയായ ഗാംഗുലിയുടെ പ്രതികരണം.

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കും.

ബി.സി.സി.ഐ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആളുകള്‍ക്കറിയില്ല. പരിശീലകര്‍ക്കും ഫിസിയോയ്‌ക്കും സാഹയ്‌ക്കും അറിയാം കാര്യങ്ങൾ. അദേഹത്തിന്‍റെ ഇരു തുടകളുടേയും മസിലിനാണ് പരിക്ക്. ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് തന്നെ സാഹ ഫിറ്റാകും എന്നുള്ളതു കൊണ്ടാണ് താരത്തെ ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. ഗാംഗുലി കൂട്ടിചേർത്തു.

ഐ.പി.എൽ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മക്ക് പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഏകദിന ടി20 മത്സരങ്ങളിൽ ഉൾപെടുത്താതിരുന്നതെന്നും ഗാംഗുലി പറഞ്ഞു.

രോഹിതിന് നിലവിൽ 70% ഫിറ്റ്‌നസ് മാത്രമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത് അതുകൊണ്ടാണ് ഏകദിന-ടി20 ടീമുകളിൽ താരത്തെ ഒഴിവാക്കിയത്. ഗാംഗുലി പറഞ്ഞു. ഏകദിന-ടി20 ടീമുകളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയെങ്കിലും ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ താരത്തെ ഉൾപെടുത്തിയിരുന്നു.

TAGS :

Next Story