Quantcast

എവിടെ ഇറങ്ങിയാലും സന്തോഷം; ലോകേഷ് രാഹുല്‍

തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് വേവലാതിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ലോകേഷ് രാഹുല്‍.

MediaOne Logo

  • Published:

    25 Nov 2020 12:45 PM GMT

എവിടെ ഇറങ്ങിയാലും സന്തോഷം; ലോകേഷ് രാഹുല്‍
X

തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് വേവലാതിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ ലോകേഷ് രാഹുല്‍. ഐ.പി.എല്ലിലെ മിന്നും ഫോം ഇന്ത്യ-ആസ്‌ട്രേലിയ പരമ്പരയിലേക്കും പടര്‍ത്താനാവും എന്ന ആത്മവിശ്വാസവും ലോകേഷ് രാഹുല്‍ പങ്കുവെച്ചു. ആസ്‌ട്രേലിയക്കെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് രാഹുല്‍ നയം വ്യക്തമാക്കിയത്.

ആസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ഏകദിന-ടി20 പരമ്പരയിലെ ഉപനായകന്റെ ചുമതലകൂടിയുണ്ട് കര്‍ണാടകക്കാരനായ രാഹുലിന്. മധ്യനിരയില്‍ ഇറങ്ങന്നതും കീപ്പര്‍ ഗ്ലൗസ് അണിയുന്നതും താനേറെ സന്തോഷത്തോടെയാണ് ചെയ്യുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ആസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ രാഹുല്‍ ഈ രണ്ട് ചുമതലയും ഭംഗിയായി നിര്‍വഹിച്ചിരുന്നു. അതാണ് ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന റിഷബ് പന്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.

ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിന മത്സരത്തോടെയണ് ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നത്. മൂന്ന് വിതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുകളുമടങ്ങിയതാണ് പരമ്പര.

TAGS :

Next Story