Quantcast

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാ‍ട് കോഹ്‍ലി

കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

MediaOne Logo

  • Published:

    27 Nov 2020 10:13 AM GMT

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാ‍ട് കോഹ്‍ലി
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പുതിയ പോയിന്‍റ് രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യ ആയിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്.

മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം കണക്കാക്കിയാണ് ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഐ.സി.സി റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. 360 പോയിന്‍റോടെ ടീം ഇന്ത്യ ആയിരുന്നു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. നാല് പരമ്പരയിൽ നിന്നായി ഒൻപത് മത്സരം കളിച്ച ഇന്ത്യൻ ടീം 7 വിജയത്തോടെയാണ് 360 പോയിന്‍റ് നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആസ്‌ട്രേലിയക്ക് 296 പോയിന്‍റ് ആണ് ഉണ്ടായിരുന്നത്. മൂന്ന് പരമ്പരയില്‍ നിന്ന് 296 പോയിന്‍റ് നേടിയ ആസ്‌ട്രേലിയ പുതിയ രീതി പ്രകാരം പോയിന്‍റിന്‍റെ ശതമാനാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. നാല് പരമ്പരയില്‍ നിന്നായി 292 പോയിന്‍റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്.

മൂന്ന് പരമ്പരയില്‍ നിന്നായി ഏഴു വിജയം നേടിയ ആസ്ട്രേലിയക്ക് 82 ശതമാനവും നാല് പരമ്പരയില്‍ നിന്നായി ഏഴു വിജയം നേടിയ ഇന്ത്യക്ക് 75 ശതമാനവുമാണ് പോയിന്‍റിന്‍റെ ശതമാനക്കണക്കില്‍ ലഭിച്ചത്. പക്ഷേ ആസ്ട്രേലിയ മൂന്ന് പരമ്പരയേ കളിച്ചിട്ടുള്ളൂവെങ്കിലും 10 മല്‍സരങ്ങളില്‍ നിന്നാണ് ഏഴു വിജയം നേടിയത്. ഇന്ത്യയാകട്ടെ നാല് പരമ്പര കളിച്ചുവെങ്കിലും 9 മല്‍സരങ്ങളില്‍ നിന്നാണ് 7 വിജയം നേടിയത്. ഇതുകൊണ്ട് തന്നെ ഐ.സി.സിയുടെ പുതിയ ശതമാനക്കക്കില്‍ ആശയക്കുഴപ്പമുണ്ടെന്നു പ്രതികരിച്ച് കോഹ്‍ലി അതൃപ്തി പ്രകടിപ്പിച്ചു

പുതുക്കിയ ശതമാനക്കണക്ക് കുഴപ്പിക്കുന്നുവെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിരാട് പറഞ്ഞു. ഐ.സി.സി അധൃകതര്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം നടത്തണമെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. നേരത്തെ നിശ്ചയിച്ചതിന്‍പ്രകാരം പോയിന്‍റ് അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്. എന്നാല്‍ പെട്ടെന്ന് അത് മാറ്റി പോയിന്‍റിന്‍റെ ശതമാനക്കണക്ക് നിശ്ചയിച്ച് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന രീതി മലസിലാകുന്നില്ല. ചാമ്പ്യന്‍ഷിപ്പിന്‍റെ തുടക്കത്തില്‍ ഇതു പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കമായിരുന്നു. ഇതു പക്ഷേ അങ്ങനെയല്ലല്ലോ..? അതുകൊണ്ട് തന്നെ ഐ.സി.സി അധികൃതര്‍ ഇതില്‍ വ്യക്തത വരുത്തണം, വിരാട് കോഹ്‍ലി പറഞ്ഞു.

TAGS :

Next Story