Quantcast

ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കൌണ്ട് ഡൌണ്‍ എണ്ണി മലയാളികള്‍; മലയാളി ആരാധകര്‍ക്കുള്ള ചെല്‍സിയുടെ സമ്മാനം

ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ കൌണ്ട് ഡൌണ്‍ എണ്ണാനുള്ള അവസരമാണ് ചെല്‍സി കേരളത്തിലെ ആരാധകര്‍ക്ക് നല്‍കിയത്.

MediaOne Logo

  • Published:

    1 Dec 2020 5:37 AM GMT

ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കൌണ്ട് ഡൌണ്‍ എണ്ണി മലയാളികള്‍; മലയാളി ആരാധകര്‍ക്കുള്ള ചെല്‍സിയുടെ സമ്മാനം
X

ലണ്ടനിലെ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ ചെൽസി തങ്ങളുടെ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു വലിയ സമ്മാനൊരുക്കി. ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ കൌണ്ട് ഡൌണ്‍ എണ്ണാനുള്ള അവസരമാണ് ചെല്‍സി കേരളത്തിലെ ആരാധകര്‍ക്ക് നല്‍കിയത്.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഒരു ആവേശകരമായ വാർത്ത ചെൽസിയുടെ ലണ്ടനിലുള്ള മീഡിയ ടീം കേരളത്തിലെ ചെല്‍സി ആരാധകരുടെ കൂട്ടായമയായ ചെൽസി ഫാൻസ്‌ കേരളയെ അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ബിഗ് സ്‌ക്രീനിൽ കളി തുടങ്ങുന്നതിനു മുന്നോടിയായി പത്ത് തൊട്ട് ഒന്നു വരെയുള്ള കൗണ്ട്ഡൌൺ എണ്ണാനുള്ള അവസരം മലയാളി ആരാധകർക്കാണെന്നായിരുന്നു ആ വാര്‍ത്ത.

ഈ അവസരം നഷ്ടപ്പെടാതിരിക്കാന്‍ നൂറുകണക്കിന് വീഡിയോകൾ ചെൽസിയുടെ മലയാളി ആരാധകർ അയച്ചു കൊടുത്തു. അതിൽ നിന്നും തെരഞ്ഞെടുത്ത പത്തു പേരുടെ വീഡിയോയാണ് കൗണ്ട്ഡൌണില്‍ കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി ഉൾകൊള്ളിച്ചത്. ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ടോട്ടന്‍ഹാമിനെതിരെയുള്ള സൂപ്പര്‍ മല്‍സരത്തിന് മുന്നോടിയായാണ് മലയാളി ആരാധകരുടെ കൌണ്ട് ഡൌണ്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ ചെൽസി പ്രദര്‍ശിപ്പിച്ചത്.

ചെൽസി ഉടമ റോമൻ അബ്രമോവിച് ക്ലബ്‌ വാങ്ങിയതിനു ശേഷമുള്ള 1000 മല്‍സരം തികക്കുന്ന കളിയായിരുന്നു ഇതെന്നതും ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കി. കേരളത്തിലെ ആരാധകർ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കൌണ്ട് ഡൌണ്‍ എണ്ണുന്നത്. അതിനെ ഇടകലർത്തിയാണ് സ്‌ക്രീനിൽ പ്രദര്‍ശിപ്പിച്ചത് എന്നതും കൌതുകമായി. ഈ വീഡിയോക്ക് ശേഷം മരണപ്പെട്ട ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ചുള്ള വീഡിയോയും ബിഗ് സ്‌ക്രീനിൽ കാണിച്ചു.

TAGS :

Next Story