Quantcast

ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിന്‍റെ സാധ്യതാ പട്ടികയിൽ

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിനുള്ള സാധ്യതാ പട്ടികയിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്

MediaOne Logo

  • Published:

    15 Dec 2020 7:49 AM GMT

ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിന്‍റെ സാധ്യതാ പട്ടികയിൽ
X

എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിന്‍റെ സാധ്യതാ പട്ടികയിൽ. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിനുള്ള സാധ്യതാ പട്ടികയിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്.ജനുവരി 10 മുതൽ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റ് നടക്കുക.ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരാണ് ടീമിന്‍റെ അതിഥി താരങ്ങള്‍. സഞ്ജു സാംസണും ടീമിലുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2013ല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റതംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തിരുന്നു.

37 കാരനായ ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും നേടിയിട്ടുണ്ട്.10 ടി20 മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്.

TAGS :

Next Story