Quantcast

കോഹ്‍ലിക്കിത് 'കാലവര്‍ഷം'; സെഞ്ച്വറിയില്ലാത്ത കലണ്ടര്‍ വര്‍ഷവുമായി താരം

2008ഇല്‍ അരങ്ങേറിയ വര്‍ഷത്തിന് ശേഷം കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സെഞ്ച്വറി പോലും നേടാനാകാതെ കോഹ്‍ലി ക്രിക്കറ്റ് കലണ്ടര്‍ പൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണ്.

MediaOne Logo

  • Published:

    19 Dec 2020 11:23 AM GMT

കോഹ്‍ലിക്കിത് കാലവര്‍ഷം; സെഞ്ച്വറിയില്ലാത്ത കലണ്ടര്‍ വര്‍ഷവുമായി താരം
X

2020 കോഹ്‍ലിക്ക് അത്ര നല്ല വര്‍ഷമല്ലെന്നാണ് ക്രിക്കറ്റ് കലണ്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓസീസിനെതിരായ ആദ്യ ടെസ്റ്റ് തോല്‍വിക്കു പിന്നാലെ നായകന്‍ കോഹ്‍ലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ടാണ് താരത്തെ വരവേല്‍ക്കുന്നത്. 2008ഇല്‍ അരങ്ങേറിയ വര്‍ഷത്തിന് ശേഷം കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സെഞ്ച്വറി പോലും നേടാനാകാതെ കോഹ്‍ലി ക്രിക്കറ്റ് കലണ്ടര്‍ പൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണ്.

അനുഷ്കയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുന്നതോടെ 26ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കോഹ്‍ലി ഉണ്ടാകില്ല. അതോടെ ഈ വര്‍ഷം കോഹ്‍ലിക്ക് ഇനി മല്‍സരങ്ങളില്ല.

2008ൽ രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി അരങ്ങേറ്റം കുറിച്ചതിനു ശേഷം സെഞ്ച്വറി നേടാതെ ഒരു കലണ്ടര്‍ വര്‍ഷവും താരം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് കോവിഡ് സാഹചര്യവും മറ്റും മൂലം ഈ കായിക വര്‍ഷം മല്‍സരങ്ങള്‍ താരതമ്യേന കുറവായിരുന്നു എന്ന് കോഹ്‍ലി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 21 രാജ്യാന്തര മല്‍സരങ്ങള്‍ മാത്രമാണ് താരം ഈ വര്‍ഷം കളിച്ചത്. 2009ല്‍ മാത്രമാണ് കോഹ്‍ലി ഇതിനുമുമ്പ് ഇതിലും കുറവ് മല്‍സരം ഒരു വര്‍ഷം കളിക്കുന്നത്. അന്ന് 10 മല്‍സരങ്ങള്‍ മാത്രം കളിച്ച താരം ഒരു സെഞ്ച്വറി നേടിയിരുന്നു.

TAGS :

Next Story