Quantcast

കോവിഡിനിടയില്‍ ഒരാഴ്ച ന്യൂ ഇയര്‍ പാര്‍ട്ടി; നെയ്മര്‍ക്കെതിരെ വിമര്‍ശനം

പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിയാണ് നെയ്മറിനെ കുടുക്കിയത്

MediaOne Logo

  • Published:

    29 Dec 2020 10:46 AM GMT

കോവിഡിനിടയില്‍ ഒരാഴ്ച ന്യൂ ഇയര്‍ പാര്‍ട്ടി; നെയ്മര്‍ക്കെതിരെ വിമര്‍ശനം
X

ന്യൂ ഇയര്‍ പാര്‍ട്ടിയുടെ പേരില്‍ പുലിവാല്‍ പിടിച്ച് പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്‍മര്‍. പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിയാണ് നെയ്മറിനെ കുടുക്കിയത്. കൊവിഡ് കാരണം പ്രതിസന്ധിയിലായിരിക്കുന്ന ബ്രസീല്‍ ജനതക്ക് മുന്നിലാണ് നെയ്മര്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ന്യൂ ഇയര്‍ വീട്ടില്‍ നടത്തുമെന്ന വാര്‍ത്ത വരുന്നത്.

അഞ്ഞൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകളെങ്കിലും പാര്‍ട്ടി സംഘടിപ്പിക്കുന്ന ഏജന്‍സിയ ഫാബ്രിക ഇത് നിഷേധിച്ചിട്ടുണ്ട്. നെയ്മറിന്റെ വസതിയില്‍ നടക്കുന്ന പാര്‍ട്ടിയില്‍ 150 പേര്‍ക്കാണ് ക്ഷണമെന്ന് വ്യക്തമാക്കി. ടിക്കറ്റ് വെച്ചുള്ള പാര്‍ട്ടിയല്ല, അതിഥികളായി ക്ഷണിച്ചവര്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടിയാണ്. ആരോഗ്യ വകുപ്പിന്റെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്നും ഏജന്‍സിയ ഫാബ്രിക അറിയിച്ചു.

പരിക്ക് കാരണം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ നിന്ന് ഡിസംബര്‍ മധ്യത്തോടെ വിട്ടു നില്‍ക്കുന്ന നെയ്മര്‍ ജനുവരി ആറിന് ലീഗ് മത്സരം കളിച്ചേക്കുമെന്ന സൂചനയുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായ രാജ്യമാണ് ബ്രസീല്‍.

TAGS :

Next Story