Quantcast

ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയുമെന്ന് കരുതുന്നില്ല: സഞ്ജു സാംസണ്‍

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

MediaOne Logo

Web Desk

  • Published:

    4 April 2021 3:33 AM GMT

ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയുമെന്ന് കരുതുന്നില്ല: സഞ്ജു സാംസണ്‍
X

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ജഴ്സിയില്‍ മാത്രമല്ല, ഐ‌.പി.‌എല്ലിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി വിലയിരുത്തുന്ന എം‌.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നായിരുന്നു സഞ്ജു സാംസണിന്‍റെ പ്രതികരിച്ചു.

'എം.‌എസ് ധോണിയെപ്പോലെ ആകാൻ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ എന്നെപ്പോലെയാകാനാണ് ആഗ്രഹിക്കുന്നത്, അതിനായാണ് ശ്രമിക്കുന്നതും. സഞ്ജു സാംസൺ ആയിരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് സന്തോഷം. ആരാധകർ തനിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ട്. എന്നുംഅത് ഉണ്ടാകുമെന്ന് കരുതുന്നു'. സഞ്ജു സാംസണ്‍ പറഞ്ഞു. എപ്പോഴത്തെയും പോലെ ഇത്തവണയും രാജസ്ഥാന്‍ മികച്ച ടീമാണ്. ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ കഴിയുന്ന പ്രകടനം ഇത്തവണ രാജസ്ഥാനിൽ നിന്ന് കാണാൻ കഴിയുമെന്നും സഞ്ജു പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാൻ റോയൽ‌സ് പട്ടികയിൽ ഏറ്റവും അവസാനമായാണ് ഫിനിഷ് ചെയ്തത്. പക്ഷേ സീസണിലെ മൂന്നാമത്തെയും നാലാമത്തെയും റാങ്കുള്ള ടീമിനെക്കാൾ രണ്ട് പോയിന്‍റ് മാത്രം പിന്നിലായിരുന്നു രാജസ്ഥാന്‍ എന്നതാണ് മറ്റൊരു രസകരമായ കാര്യം. മൂന്നും നാലും സ്ഥാനം നേടിയ ഹൈദരാബാദിനും ബാംഗ്ലൂരിനും 14 പോയിന്‍റും എട്ടാം സ്ഥാനത്തുള്ള രാജസ്ഥാന് 12 പോയിന്‍റുമാണ് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗായ ഐ.പി.എല്ലില്‍ അത്രയും കടുത്ത മത്സരമാണ് നടക്കുന്നതെന്ന സൂചനയാണ് പോയിന്‍റ് ടേബിള്‍ മുന്നോട്ടുവെക്കുന്നത്. സ്റ്റീവ് സ്മിത്ത് ആയിരുന്നു കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിരുന്നത്.

ഈ സീസണിലാണ് സഞ്ജു സാംസണെ ടീം ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുക്കുന്നത്. ഒരു ഐ.പി.എല്‍ ടീമിനെ നയിക്കുന്ന മലയാളിയായ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു സാംണ്‍. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story