വ്യത്യസ്ത ബൗളിങ് ആക്ഷൻ; അരങ്ങേറ്റ മത്സരത്തിൽ ശ്രദ്ധ പിടിച്ച് മായ സോനാവാണെ

പന്ത് കയ്യിൽ നിന്ന് റിലീസ് ചെയ്യുന്നതിന് മുൻപായി സോനാവാണെയുടെ തല പൂർണമായും താഴേക്ക് കുനിയുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-25 15:38:10.0

Published:

25 May 2022 3:38 PM GMT

വ്യത്യസ്ത ബൗളിങ് ആക്ഷൻ; അരങ്ങേറ്റ മത്സരത്തിൽ ശ്രദ്ധ പിടിച്ച് മായ സോനാവാണെ
X

മുംബൈ: വനിതാ ട്വന്റി20 ചലഞ്ചിൽ ഇപ്പോൾ കൗതുകമാകുന്നത് മായ സോനാവാണെയാണ്. 23കാരിയുടെ വേറിട്ട ബൗളിങ് ആക്ഷനാണ് അതിന് കാരണം. സൗത്ത് ആഫ്രിക്കൻ മുൻ ടെസ്റ്റ് താരം പോൾ ആദംസിനോട് സാമ്യമുള്ള ബൗളിങ് ആക്ഷനാണ് ഇത്.

പന്ത് കയ്യിൽ നിന്ന് റിലീസ് ചെയ്യുന്നതിന് മുൻപായി സോനാവാണെയുടെ തല പൂർണമായും താഴേക്ക് കുനിയുന്നു. ബാറ്റേഴ്സിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇവിടെ സോനാവാണെയ്ക്ക് കഴിയുന്നതിനൊപ്പം ലൈനും ലെങ്തും കണ്ടെത്താൻ സാധിക്കുന്നു എന്നതും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നു.


സൂപ്പർനോവയ്ക്ക് എതിരായ വെലോസിറ്റിയുടെ മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ സോനവാണെ 19 റൺസ് ആണ് വഴങ്ങിയത്. സൗത്ത് ആഫ്രിക്കയുടെ പോൾ ആദംസും ആദ്യം ഈ ബൗളിങ് ആക്ഷനുമായി ബാറ്റേഴ്സിനെ കുഴക്കിയിരുന്നു.

TAGS :

Next Story