പാമറും ഫോഡനും മഗ്വയറുമില്ല; സർപ്രൈസ് മാറ്റങ്ങളുമായി ഇംഗ്ലണ്ട് ലോകകപ്പ് സ്‌ക്വാഡ്
റയൽ താരം ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡിനേയും സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല

മാഞ്ചസ്റ്റർ: അടുത്തമാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരങ്ങളായ ഫിൽ ഫോഡൻ(മാഞ്ചസ്റ്റർ സിറ്റി), കോൾ പാമർ(ചെൽസി), ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് (റയൽമാഡ്രിഡ്), ഹാരി മഗ്വയർ, ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്) തുടങ്ങി പ്രധാന താരങ്ങൾക്ക് 26 അംഗ സ്‌ക്വാഡിൽ ഇടംലഭിച്ചില്ല. പരിശീലകൻ തോമസ് തുഹേലാണ് ഇംഗ്ലീഷ് ടീം പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ യൂറോകപ്പിൽ ഫൈനലിൽ ഇംഗ്ലണ്ടിനായി ഗോൾനേടിയ താരമാണ് കോൾ പാമർ. എന്നാൽ ചെൽസിയിലെ മോശം ഫോമാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്നാണ് ഹാരി മഗ്വയർ പ്രതികരിച്ചത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. ഗ്രൂപ്പ് എല്ലിൽ ഉൾപ്പെട്ട ഇംഗ്ലണ്ടിന് പ്രാഥമിക റൗണ്ടിൽ ക്രൊയേഷ്യ, ഘാന, പനാമ എന്നീ ടീമുകളെയാണ് നേരിടേണ്ടത്.
🚨🏴 OFFICIAL: England squad for the 2026 World Cup! pic.twitter.com/iHHGPay6PM
— Fabrizio Romano (@FabrizioRomano) May 22, 2026
ഇംഗ്ലണ്ട് സ്‌ക്വാഡ്:ഗോൾകീപ്പർമാർ- ജോഡൻ പിക്‌ഫോർഡ് (എവർട്ടൻ), ഡീൻ ഹെൻഡേർസൻ (ക്രിസ്റ്റൽ പാലസ്), ജെയിംസ് ട്രഫോർഡ് (മാഞ്ചസ്റ്റർ സിറ്റി)
പ്രതിരോധം- മാർക്ക് ഗുഹി(മാഞ്ചസ്റ്റർ സിറ്റി), ജോൺ സ്‌റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി), എസ്‌റി കോൺസ (ആസ്റ്റൺവില്ല), ഡാൻ ബേൺ (ന്യൂകാസിൽ), ജറേൽ ക്വയൻസ (ലെവർകൂസൻ), നിക്കോ ഒറേലി (മാഞ്ചസ്റ്റർ സിറ്റി), റീസ് ജെയിംസ് (ചെൽസി), ടിനോ ലിവറെമെട്ടോ (ന്യൂസാസിൽ), സ്‌പെൻസ് (ടോട്ടനം)
മിഡ്ഫീൽഡർമാർ-ഡെക്ലാൻ റൈസ്(ആർസനൽ), എലിയറ്റ് ആൻഡേഴ്‌സൺ(നോട്ടിങ്ഹാം), ജോഡൻ ഹെൻഡേഴ്‌സൺ(ബ്രെൻഡ്‌ഫോർഡ്), കോബി മൈനു(യുണൈറ്റഡ്), ജൂഡ് ബെല്ലിങ്ഹാം(റയൽ), മോർഗൻ റോജസ്(ആസ്റ്റൺവില്ല),എബിറെചി എസെ(ആർസനൽ)
ഫോർവേഡ്-ഹാരി കെയിൻ(ബയേൺമ്യൂണിക്), ഒലീ വാറ്റ്കിൻസ്(ആസ്റ്റൺവില്ല), ഐവൻ ടോണി(അൽ-അഹ്ലി), ബുകായോ സാക(ആർസനൽ), മാർക്കസ് റാഷ്‌ഫോഡ്(ബാർസലോണ), ആന്റണി ഗോർഡൻ(ന്യൂകാസിൽ), നോണി മദുവെകെ(ആർസനൽ)
Adjust Story Font
16

