Quantcast

ഇന്ത്യ-ആസ്ത്രേലിയ രണ്ടാം ട്വന്‍റി- 20 മത്സരം ഇന്ന്

ലോകകപ്പ് അടുത്തു നിൽക്കെയുള്ള തോൽവികൾ ആരാധകർക്ക് ഉൾക്കൊള്ളാനാകുന്നില്ല

MediaOne Logo

Web Desk

  • Published:

    23 Sep 2022 1:08 AM GMT

ഇന്ത്യ-ആസ്ത്രേലിയ രണ്ടാം ട്വന്‍റി- 20 മത്സരം ഇന്ന്
X

ഇന്ത്യ-ആസ്ത്രേലിയ രണ്ടാം ട്വന്‍റി- 20 മത്സരം ഇന്ന് . ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

ആദ്യ മത്സരത്തിലേറ്റ തോൽവി സമ്മാനിച്ച കടുത്ത വിമർശനങ്ങളുടെ സമ്മർദത്തിലാണ് രോഹിത് ശർമയും സംഘവും. ലോകകപ്പ് അടുത്തു നിൽക്കെയുള്ള തോൽവികൾ ആരാധകർക്ക് ഉൾക്കൊള്ളാനാകുന്നില്ല. മൊഹാലിയിൽ 200 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടും തോറ്റത് രോഹിതിന്‍റെ ക്യാപ്റ്റൻസിയിലും ചോദ്യമുയർത്തുന്നു. ബാറ്റിങ് നിരയുടെ പ്രകടനത്തിൽ ടീമിന് ആശങ്ക ഇല്ല. എന്നാൽ ഭുവനേശ്വർ കുമാറും ചഹാലും അടങ്ങുന്ന ബോളിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തി.

കഴിഞ്ഞ മത്സരത്തിൽ 4 ഓവറിൽ 52 റൺസാണ് ഭുവനേശ്വർ കുമാർ വഴങ്ങിയത്. 42 റൺസ് വഴങ്ങിയ ചഹാലും മോശമാക്കിയില്ല. മോഹാലിയിൽ നിന്ന് നാഗ്പൂരിലേക്ക് എത്തുമ്പോൾ ബോളിങ് നിരയുടെ പ്രകടനം നിർണായകമാകും. ബോളിങ് തന്നെയാണ് ആസ്ത്രേലിയയുടെയും തലവേദന. പാറ്റ് കമ്മിൻസും കാമറൺ ഗ്രീനും ഹേസൽവുഡും പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല പുറത്തെടുക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന നാഗ്പൂരിലെ പിച്ചിൽ ഇരുടീമുകളിലും മാറ്റങ്ങൾ ഉണ്ടായേക്കും. മത്സരത്തിന് മഴഭീഷണിയുണ്ട്. മഴ മൂലം ഇരു ടീമിനും പരിശീലനം സാധ്യമായില്ല..

TAGS :

Next Story