രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്റെ ലങ്കയിൽ 51 രൂപ- കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യൻ സ്വാമി
ട്വിറ്ററിലാണ് സ്വാമിയുടെ വിമർശം
ന്യൂഡൽഹി: അടിക്കടിയുള്ള ഇന്ധന വില വർധനയിൽ നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലാണ് സ്വാമിയുടെ വിമർശം.
'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളിൽ 53 രൂപ. രാവണന്റെ ലങ്കയിൽ 51 രൂപയും' എന്നാണ് സ്വാമി എഴുതിയത്. ആറു മണിക്കൂറിന് അകം ഇരുപതിനായിരത്തിലേറെ പേരാണ് കുറിപ്പ് റിട്വീറ്റ് ചെയ്തത്.
മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിന് 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 33.30, 76.48 രൂപയാണ് വില. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കൾക്ക് കൈമാറാതെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിക്കുന്നത്.
Next Story
Adjust Story Font
16