Quantcast

ഐഫോണിനെ വെല്ലാന്‍ എംഐ 5 എത്തി; വില 24,999 രൂപ

MediaOne Logo

admin

  • Published:

    5 May 2018 10:18 AM GMT

ഐഫോണിനെ വെല്ലാന്‍ എംഐ 5 എത്തി; വില 24,999 രൂപ
X

ഐഫോണിനെ വെല്ലാന്‍ എംഐ 5 എത്തി; വില 24,999 രൂപ

ആപ്പിളിന്റെ ചൈനീസ് പതിപ്പാണ് ഷവോമി. ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍മാരുടെ മുട്ട് വിറപ്പിച്ച് വിപ്ലവം സൃഷ്ടിച്ച ചൈനീസ് ആപ്പിളില്‍ നിന്നു പുതിയൊരു ഫ്ലാഗ്ഷിപ്പ് കൂടി എത്തി.

ആപ്പിളിന്റെ ചൈനീസ് പതിപ്പാണ് ഷവോമി. ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍മാരുടെ മുട്ട് വിറപ്പിച്ച് വിപ്ലവം സൃഷ്ടിച്ച ചൈനീസ് ആപ്പിളില്‍ നിന്നു പുതിയൊരു ഫ്ലാഗ്ഷിപ്പ് കൂടി എത്തി. ഷവോമി എംഐ 5. ഇന്ത്യന്‍ സ്‍മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളുമായാണ് എംഐ 5 ന്റെ വരവ്. ബാഴ്‍സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഷവോമി പരിചയപ്പെടുത്തിയ ഐഎം 5 ഇന്നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചത്. 24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എം.ഐ 5 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും. വിപണിയില്‍ നിലവില്‍ വിരാജിക്കുന്ന ഐഫോണ്‍ 6 അടക്കമുള്ള പ്രീമിയം ഫോണുകളെ വെല്ലാനാണ് എംഐ 5 ന്റെ പോര്‍വിളി.

ക്വാഡ് എച്ച്ഡി ഡിസ്‍പ്ലെയുമായല്ല എംഐ 5 ന്റെ പിറവി. പകരം 1920 x 1080 പിക്സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‍പ്ലെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ഉപഭോക്താക്കളുടെ കൈകളിലെത്തും. 3ഡി ഗ്ലാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്. എന്നാല്‍ ഈ മോഡല്‍ ഇന്ത്യയില്‍ വില്‍പനക്ക് എത്തില്ല. 129 ഗ്രാം ഭാരവും 7.25 എംഎം കനവുമാണ് എംഐ 5 നുള്ളത്. 3 ജിബി റാമില്‍ 32 ജിബി സ്റ്റോറേജ് എന്ന മോഡല്‍ ഉള്‍പ്പെടെ 3GB+64GB, 4GB+128GB എന്നീ വേരിയന്റുകളും എംഐ 5 നുണ്ട്. 4 ജിബി റാമില്‍ 128 ജിബി സ്റ്റോറേജുള്ള വേരിയന്റാണ് എംഐ 5 പ്രോ. എന്നാല്‍ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താന്‍ കഴിയില്ലെന്നത് എംഐ 5 ന്റെ പോരായ്മ തന്നെയാണ്.

ആന്‍ഡ്രോയ്ഡ് 6.0 മാഷ്‍മെല്ലോയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ചിത്രങ്ങളുടെ തെളിമയും കൃത്യതയും ഉറപ്പാക്കാന്‍ 4 ആക്സിസ് ഒഐഎസില്‍ അധിഷ്ഠിതമായ 16 എംപി പ്രധാന കാമറയും വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയ 4 എംപി സെല്‍ഫി കാമറയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. നേരിയ വെളിച്ചത്തിലും ചലിക്കുന്ന വസ്തുക്കളുടെയും അകലെയുള്ള കാഴ്ചകളും മിഴിവോടെ കാമറയില്‍ പകര്‍ത്താന്‍ 4 ആക്സിസ് ഒഐഎസ് സഹായിക്കും. 4ജി ഇന്ത്യന്‍ ബാന്റുകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. രണ്ടു സിമ്മുകളിലും 4 ജി കണക്ടിവിറ്റി ഉപയോഗിക്കാനും കഴിയും.

TAGS :
Next Story