Quantcast

പുറത്തിറങ്ങാനൊരുങ്ങി ആപ്പിൾ ഐഒഎസ് 14.5; കാത്തിരിക്കുന്നത് കിടിലൻ മാറ്റങ്ങൾ

നിലവിൽ ഈ ഒഎസിന്‍റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    4 April 2021 12:54 PM GMT

പുറത്തിറങ്ങാനൊരുങ്ങി ആപ്പിൾ ഐഒഎസ് 14.5; കാത്തിരിക്കുന്നത് കിടിലൻ മാറ്റങ്ങൾ
X

കിടിലൻ മാറ്റങ്ങളിലൂടെ ഉപഭോക്താക്കളെ ഞെട്ടിച്ച ചരിത്രമുള്ള കമ്പനിയാണ് ആപ്പിൾ. നിലവിൽ പുതിയൊരു സോഫ്റ്റ്‍വെയർ മാറ്റത്തിനൊരുങ്ങുകയാണ് ഈ ടെക് ഭീമൻ. ഐഒഎസ് വേർഷൻ 14.5 ആണ് ആപ്പിളിൽ നിന്ന് അടുത്തായി പുറത്തിറങ്ങാൻ പോകുന്ന സോഫ്റ്റ് വെയർ വേർഷൻ. നിലവിൽ ഈ ഒഎസിന്‍റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. കിടിലൻ മാറ്റങ്ങളോടെയെത്തുന്ന ഐഒഎസ് വേർഷൻ 14.5 ന്‍റെ സവിശേഷതകൾ പരിശോധിക്കാം.

ആപ്പിൾ വാച്ച് ഉപയോഗിച്ച് ഐഫോണിന്‍റെ ലോക്ക് തുറക്കാം

ഐഒസ് 14.5ൽ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്. കോവിഡ് കാലത്ത് മാസ്ക് ധരിച്ച് ഫേസ് ലോക്ക് തുറക്കാൻ സാധിക്കാറില്ല. അതിനുള്ള പരിഹാരമായി നിങ്ങൾ ആപ്പിൾ വാച്ച് ധരിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഫോൺ തുറക്കാം.

ബാറ്ററിയിൽ മാറ്റം

പുതിയ ഒഎസിൽ വരാൻ പോകുന്ന മികച്ചൊരു മാറ്റമായി കണക്കാക്കുന്ന ഫീച്ചറാണിത്. ബാറ്ററി റീകാലിബറേഷൻ എന്നു പേരിട്ട ഈ ഫീച്ചറിലൂടെ ബാറ്ററി ഹെൽത്ത് കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. സെറ്റിങ്‌സ്-ബാറ്ററി-ബാറ്ററി ഹെൽത്ത് എന്ന രീതിയിൽ പോയാൽ ബാറ്ററി ഹെൽത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

സിരിക്ക് പുതിയ ശബ്ദങ്ങൾ

ആപ്പിളിന്റെ ഡിജിറ്റൽ പേഴ്‌സണൽ അസിസ്റ്റന്‍റായ സിരി ഇനി സ്ത്രീ ശബ്ദത്തിൽ സംസാരിക്കണോ അതോ പുരുഷ ശബ്ദത്തിൽ സംസാരിക്കണോ എന്നും നമ്മുക്ക് തീരുമാനിക്കാം. കൂടാതെ രണ്ട് പുതിയ ശബ്ദം കൂടി സിരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിരിക്ക് ഇനി നമ്മുടെ ഇഷ്ടപ്പെട്ട പാട്ടുകൾ കൂടുതൽ പെട്ടെന്ന് മനസിലാകും.

രണ്ടു സിമ്മിലും 5ജി സ്‌പ്പോർട്ട്

പുതുതായി പുറത്തിറങ്ങാൻ പോകുന്ന മോഡലുകളിൽ രണ്ടു സിമ്മുകളിലും 5 ജി സപ്പോർട്ട് ഉണ്ടാകും. യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ സംവിധാനമായിരിക്കുമിത്.

ആപ്പ് ട്രാക്കിങ് സുതാര്യത

പുതിയ കാലത്ത് പ്രൈവസി-ഡാറ്റ പ്രശ്‌നങ്ങൾ കൂടി വരുന്നത് കൊണ്ട് ആപ്പിൽ അവതരിപ്പിച്ച ഫീച്ചറാണ് ഇത്. ഇത് നിലവിൽ വന്നാൽ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളും വെബ്‌സൈറ്റേകളോ വഴി നമ്മുടെ ഏത് ഡാറ്റ ട്രാക്ക് ചെയ്യാനും നമ്മുടെ അനുവാദം വേണം. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങൾ ശക്തമായി എതിർത്ത ഒരു ഫീച്ചറാണിത്. കാരണം അവർക്ക് നമ്മുടെ അഡ്‍വെർടൈസിങ് ഐഡിയുടെ വിവരം കിട്ടാൻ നമ്മുടെ അനുവാദം ആവശ്യമായി വരും. പക്ഷേ എന്ത് എതിർപ്പുണ്ടായാലും ഫീച്ചറുമായി മുന്നോട്ട് പോകാനാണ് ആപ്പിളിന്‍റെ തീരുമാനം.

200 ഓളം പുതിയ ഇമോജികൾ

കൃത്യമായി പറഞ്ഞാൽ 217 പുതിയ ഇമോജികൾ പുതിയ ഐഒഎസ് വേർഷൻ 14.5ൽ ഉണ്ടാകും. ചില ഇമോജികൾ രൂപമാറ്റം വരുത്തി അവതരിപ്പിക്കും. ഉദാഹരണമായി സിറിഞ്ചിന്‍റെ ഇമോജിയിൽ ഇനി രക്തമുണ്ടാകില്ല.

ഏപ്രിലില്‍ തന്നെ ഐഒഎസ് 14.5 എല്ലാ ഉപഭോക്താകള്‍ക്കും ലഭിക്കുമെന്നാണ് സൂചന.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story