Quantcast

'ഹോപ്പിന്റെ' ചൊവ്വാപ്രവേശം: ആകാംക്ഷയോടെ യു.എ.ഇ, ആശംസകൾ നേർന്ന് രാഷ്ട്ര നേതാക്കൾ

ദൗത്യം വിജയിച്ചാൽ ഈ പട്ടികയിലേക്കെത്തുന്ന മൂന്നാമത്തെ രാജ്യമെന്ന മികവായിരിക്കും യു.എ.ഇയെ തേടിയെത്തുക.

MediaOne Logo

  • Published:

    6 Feb 2021 3:06 AM GMT

ഹോപ്പിന്റെ ചൊവ്വാപ്രവേശം: ആകാംക്ഷയോടെ യു.എ.ഇ, ആശംസകൾ നേർന്ന് രാഷ്ട്ര നേതാക്കൾ
X

അറബ് ലോകത്തിന്റെ പ്രതീക്ഷയും പേറി ചൊവ്വയിലേക്ക് കുതിക്കുന്ന യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബിന് ആശംസകൾ നേർന്ന് രാഷ്ട്ര നേതാക്കൾ. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്രം മാറ്റിയാണ് യു.എ.ഇ നേതാക്കളും സർക്കാർ വകുപ്പുകളും ചരിത്ര നിമിഷത്തെ വരവേക്കാൻ ഒരുങ്ങുന്നത്.

'09.02.2021 അറബ് ടു മാർസ്' എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയ ചിത്രമാണ് പ്രൊഫൈൽ ആക്കിയിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരാണ് ചിത്രം മാറ്റിയവരിൽ പ്രമുഖർ. കഴിഞ്ഞ വർഷം ജൂലൈയിൽ ഹോപ്പ് വിക്ഷേപിച്ച സമയത്തും ഇവർ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു.

പേടകം ചൊവ്വയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെബ്രുവരി ഒമ്പതിന് രാത്രിയിലെ 27 മിനിറ്റ് അതിനിർണായകമാണ്. 50- 50 വിജയസാധ്യതയാണ് ഹോപ്പിന് ബഹിരാകാശ വിദഗ്ധർ കൽപിക്കുന്നത്. രാത്രി 7.42നാണ് ഉപഗ്രഹം ചൊവ്വയിലേക്ക് പ്രവേശിക്കുക. ഇതിന് തൊട്ടുമുൻപത്തെ 27 മിനിറ്റാണ് ഹോപ്പിന്റെ വിധി നിർണയിക്കുക. ദൗത്യം വിജയിച്ചാൽ ഈ പട്ടികയിലേക്കെത്തുന്ന മൂന്നാമത്തെ രാജ്യമെന്ന മികവായിരിക്കും യു.എ.ഇയെ തേടിയെത്തുക.

TAGS :

Next Story