Quantcast

കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്

നിയമത്തിനെതിരായ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും ഇന്നാണ്. സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ്‍മാൻ പിന്മാറിയതോടെ മധ്യസ്ഥ ചർച്ചകൾ അനിശ്ചത്വത്തിലായി

MediaOne Logo

  • Published:

    15 Jan 2021 2:25 AM GMT

കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്
X

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ഒൻപതാം വട്ട ചർച്ച ഇന്ന്. നിയമത്തിനെതിരായ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും ഇന്നാണ്. സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ്‍മാൻ പിന്മാറിയതോടെ മധ്യസ്ഥ ചർച്ചകൾ അനിശ്ചത്വത്തിലായി. ഉച്ചക്ക് 12 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച.

കഴിഞ്ഞ എട്ട് തവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമവായം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇന്നത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു. നിയമങ്ങൾക്കെതിരായ കോൺഗ്രസിന്‍റെ രാജ്യവ്യാപിക പ്രതിഷേധവും ഇന്നാണ്. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.

രാഹുൽ ഗാന്ധി പഞ്ചാബിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടു‌ക്കും. അതേസമയം സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപീന്ദർ സിംഗ് മാൻ പിന്മാറി. കർഷക താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും ഒപ്പം നിൽക്കുമെന്നും കാർഷിക വിഷയങ്ങളിൽ വിട്ട് വീഴ്ചക്കില്ലെന്നും ഭൂപിന്ദർ സിങ് പറഞ്ഞു. ജനുവരി 26 റിപ്പബ്ലിക് ടാക്ടർ പരേഡ് അതിർത്തികളിൽ നടത്തിയാൽ മതിയെന്ന് കർഷകരോട് കർഷക നേതാവ് ബൽബീർ സിങ് രാജെവാൾ ആവശ്യപ്പെട്ടു.

TAGS :

Next Story