Quantcast

പെരിങ്ങോട്ടുക്കര നവവധു മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ശ്രുതിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ജനകീയ ആക്ഷൻ കൗൺസിലിന്റ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

MediaOne Logo

  • Published:

    7 Jan 2021 2:17 AM GMT

പെരിങ്ങോട്ടുക്കര നവവധു മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
X

തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ നവവധു ഭർത്താവിന്റെ വീട്ടിൽമരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി കുടുംബം. മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുമെന്ന് മരിച്ചശ്രുതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് മാസങ്ങളായിട്ടും തുടുർനടപടികളിലേക്ക് നീങ്ങുന്നില്ലെന്നാണ് കുടംബത്തിന്റെ ആരോപണം.

പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടില്‍ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ഇന്നലത്തേക്ക് ഒരു വർഷം തികഞ്ഞു. പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ശ്രുതിയുടെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പാടുകളും മുറിവുകളും ഉള്ളതായി കണ്ടെത്തയതോടെയാണ് മരണം കൊലപതാകമാണെന്ന് കുടുംബം ആരോപിച്ചത്. ആദ്യം അന്തിക്കാട് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ ക്രൈം ബ്രാഞ്ചാണ് ഏറ്റെടുത്തിരിക്കുയാണ്.

ശ്രുതിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ജനകീയ ആക്ഷൻ കൗൺസിലിന്റ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിച്ച് പൊലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടുക, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംഗമം.

TAGS :

Next Story