രാഹുല്‍ ഗാന്ധി ഇന്ന് അബൂദബിയിലേക്ക്
യു.എ.ഇ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും രാഹുല്‍ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ യു.എ.ഇ പര്യടനം തുടരുന്നു. ഇന്ന് രാവിലെ ദുബൈയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന രാഹുല്‍, ഉച്ചക്ക് അബൂദബിയിലെത്തും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം ദുബൈയില്‍ തിരിച്ചെത്തി മാധ്യമപ്രവര്‍ത്തകരെ കാണും.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ സന്ദര്‍ശിച്ച ശേഷമാണ് ഇന്നലെ രാത്രി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശക്കടലുയര്‍ത്തിയ സമ്മേളനത്തില്‍ സംസാരിക്കാന്‍ രാഹുല്‍ എത്തിയത്.
ഇന്ന് രാവിലെ ഒമ്പതിന് ദുബൈ അക്കാദമിക് സിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി യൂനിവേഴ്സിറ്റില്‍ വിദ്യാര്‍ഥി സമൂഹവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അബൂദബിയിലേക്ക് പോകും. ദുസിത്താനി ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐ.ബി.പി.ജി സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ സംബന്ധിക്കും.
യു.എ.ഇ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും രാഹുല്‍ സന്ദര്‍ശിക്കും. രാത്രി ദുബൈയില്‍ തിരിച്ചെത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുക.
Adjust Story Font
16

