Quantcast

ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജ; തുടര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

MediaOne Logo

Web Desk

  • Published:

    16 March 2019 2:15 AM GMT

ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജ; തുടര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു
X

യുനെസ്കോ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാർജയെ പ്രഖ്യാപിച്ചതിന്റെ തുടർ പദ്ധതികൾക്ക് തുടക്കം കുറിച്ചു. വായന വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഷാർജ ഭരണകൂടം നടപ്പാക്കുക.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. സാമൂഹ്യ ഏകീകരണം, അറിവ് വളര്‍ത്തല്‍, പൈതൃക ബഹുമാനം, കുട്ടികളുടെയും യുവാക്കളുടെയും ശാക്തികരണം, ബോധവത്കരണം, പ്രസിദ്ധീകരണ രംഗത്തെ വികാസം തുടങ്ങി ആറു മാര്‍ഗ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

പുസ്തക പ്രേമികളെയും സാംസ്കാരിക, സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വരെയും ലക്ഷ്യം വെച്ചുള്ള പരിപാടികളായിരിക്കും ഏപ്രില്‍ 23 മുതല്‍ ഒരു വര്‍ഷം നീളുന്ന പരിപാടിയില്‍ ഉണ്ടായിരിക്കുക.

നാളെയുടെ പ്രതീക്ഷകളായ യുവാക്കളില്‍ സാമൂഹ്യവും സാംസ്കാരികവുമായ അറിവ് വളര്‍ത്തുക, അറബ് പൈതൃകങ്ങളുടെ സംരക്ഷണം തുടങ്ങിയവയും പദ്ധതികളുടെ ഭാഗമാണ്. ഷാര്‍ജയിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ച് വായന ശാലകള്‍ രൂപപ്പെടുത്തും. ഷാര്‍ജ നഗരസഭ, ശുരൂക്ക്, നോളജ് ബിത്തൗട്ട് ബോര്‍ഡേഴ്സ് തുടങ്ങിയവയാണ് ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ പ്രായോജകര്‍.

TAGS :

Next Story