Quantcast

പ്രവാസികൾക്ക്​ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്താന്‍ യു.എ.ഇ

ഗൾഫ്​ മേഖലയിൽ ഇതാദ്യമായാണ്​ ഇത്തരമൊരു പദ്ധതി പരിഗണനക്കു വരുന്നത്

MediaOne Logo

Web Desk

  • Published:

    17 May 2019 7:22 PM GMT

പ്രവാസികൾക്ക്​ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്താന്‍ യു.എ.ഇ
X

ഗ്രാറ്റുവിറ്റിക്ക് പകരം യു.എ.ഇയിൽ പ്രവാസികൾക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിൽ. ജോലിയിൽ നിന്നു വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധത്തിലുള്ള ക്ഷേമ പദ്ധതിയാണ് ആലോചിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചേക്കും.

യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് പഠിക്കാൻ നേരത്തെ സർക്കാർ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമർപ്പിച്ച നിർദേശങ്ങളിലാണ്
പങ്കാളിത്ത പെൻഷൻ പദ്ധതിയുള്ളത്. കഴിഞ്ഞ ദിവസം വിവിധ ഇൻഷുറൻസ് കമ്പനികളുമായി അതോറിറ്റി അധികൃതർ ചർച്ചയും നടത്തി.

ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി പരിഗണനക്കു വരുന്നത്. പ്രത്യേക നിക്ഷേപ നിധി രൂപീകരിക്കുകയും കമ്പനി ഉടമയും ജീവനക്കാരും നിശ്ചിത വിഹിതം നൽകുമാറാണ് പദ്ധതി നടത്തിപ്പ്. ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളിൽ നിക്ഷേപിക്കും. അതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരിക്കും പെൻഷൻ വിതരണം.

ജീവനക്കാരുടെ വിഹിതത്തിന് ആനുപാതികമായിരിക്കും പെൻഷൻ. പെൻഷൻ ആവശ്യമില്ലാത്തവർ എൻഡ് ഓഫ് സർവീസ്
ആനുകൂല്യങ്ങൾ നൽകും. പുതിയ പദ്ധതിയിലൂടെ ആശ്രിതർക്ക് തൊഴിൽ സംവരണവും ഉറപ്പുവരുത്തുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദു റഹ്മാൻ അൽ അവാർ പറഞ്ഞു. നിലവിലെ ഗ്രാറ്റുവിറ്റി ഇല്ലാതാകുമെങ്കിലും സമ്പാദ്യം ഉറപ്പുനൽകുന്ന 12 പദ്ധതികളിൽ അനുയോജ്യമായതു വിദേശികൾക്ക് തിരഞ്ഞെടുക്കാൻ അവസരം ഉണ്ടാകും. എന്നാൽ ജീവനക്കാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം പദ്ധതിയിൽ ചേർന്നാൽ മതി.

TAGS :

Next Story