Quantcast

മൂസകുട്ടിക്ക് മടക്കയാത്ര സാധ്യമാകും; ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് എം.എ യൂസഫലി

MediaOne Logo

Web Desk 8

  • Published:

    6 Sep 2019 6:21 PM GMT

മൂസകുട്ടിക്ക് മടക്കയാത്ര സാധ്യമാകും; ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് എം.എ യൂസഫലി
X

കേസും ജയില്‍വാസവും രോഗവും മൂലം 15 വര്‍ഷത്തോളമായി നാട്ടില്‍പോകാതെ ദുരിതത്തില്‍ കഴിയുന്ന യു.എ.ഇയിലെ പഴയകാല വ്യവസായി മൂസകുട്ടിക്ക് മടക്കയാത്രക്ക് വഴിയൊരുങ്ങുന്നു. മൂസകൂട്ടിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രംഗത്തു വന്നതോടെയാണ് നാട്ടിലേക്ക് പോകാന്‍ സാധ്യത തെളിയുന്നത്.

മൂന്ന് വര്‍ഷം മുന്പ് മീഡിയവണും ഗള്‍ഫ് മാധ്യമ-വുമാണ് മൂസകുട്ടിയുടെ ദുരിതകഥ ലോകത്തെ അറിയിച്ചത്. ഒരു കാലത്ത് പ്രതാപശാലിയായ ബിസിനസുകാരനായിരുന്നു പട്ടാമ്പിക്കാരന്‍ മൂസകുട്ടി. എന്നാല്‍, സ്പോണ്‍സറുമായുള്ള ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന സര്‍വതും നഷ്ടപ്പെട്ട് കടക്കെണിയിലായി. ചെക്ക് കേസില്‍ കുടുങ്ങി ജയിലിലായി. അതിനിടെ പക്ഷാഘാതം ഈ മനുഷ്യനെ വല്ലാതെ തളര്‍ത്തി. നിരവധി സാമൂഹിക പ്രവര്‍ത്തകുടെയും സുഹൃത്തുക്കളുടെയും ഇടപെടലിലാണ് ഷാര്‍ജയിലെ ചെറിയ മുറിയില്‍ മൂസകുട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. തനിക്ക് ലഭിക്കാനുള്ള 15 ലക്ഷം ദിര്‍ഹം ലഭിക്കാതെ മൂസകുട്ടിയെ മടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇദ്ദേഹത്തിന്റെ സ്പോണ്‍സര്‍. തുഷാര്‍ വെള്ളാപള്ളിയുടെ ഗള്‍ഫിലെ ചെക്ക് കേസ് വിവാദമായതോടെ മീഡിയവണ്‍ ന്യൂസ് തിയേറ്റര്‍ മൂസകൂട്ടിയുടെ കഥ വീണ്ടും ജനങ്ങളുടെ മുന്നിലെത്തിച്ചു. മുഖ്യമന്ത്രിയുടെ മുന്നില്‍ പരാതിയുമെത്തി. ഇതിനിടെ ചാനല്‍ പ്രവര്‍ത്തകരാണ് വ്യവസായി എം.എ യൂസഫലിയെ മൂസകുട്ടിക്ക് അരികിലെത്തിച്ചത്. ബാധ്യത ഏറ്റെടുക്കാന്‍ യൂസഫലി തയാറായാല്‍ മൂസകുട്ടിയെ തിരിച്ചയക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് സ്പോണ്‍സറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഇബ്രാഹിം മുഹമ്മദ് അല്‍ സുവൈദി അറിയിച്ചിട്ടുണ്ട്.

TAGS :

Next Story