Quantcast

ഇറാനുമായി ചര്‍ച്ച തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍; തീരുമാനം സ്വാഗതം ചെയ്ത് യു.എ.ഇ

‘ഫിനാൻഷ്യൽ ടൈംസി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എ.ഇ മന്ത്രി നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk 9

  • Published:

    30 Sep 2019 6:03 PM GMT

ഇറാനുമായി ചര്‍ച്ച തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍; തീരുമാനം സ്വാഗതം ചെയ്ത് യു.എ.ഇ
X

സംഘർഷം ലഘൂകരിക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാനുള്ള യൂറോപ്യൻ യൂനിയൻ നേതാക്കളുടെ നീക്കത്തിന് യു.എ.ഇയുടെ പിന്തുണ. പ്രകോപനപരമായ നടപടികളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

മേഖലയിൽ ഉരുത്തിരിഞ്ഞ യുദ്ധസമാന സാഹചര്യം ഒഴിവാക്കുന്നതിൽ മധ്യസ്ഥനീക്കം വിജയിച്ചേക്കുമെന്ന വിലയിരുത്തലിലാണ് യു.എ.ഇയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ ഇറാനുമായി നടത്തുന്ന മധ്യസ്ഥ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് വ്യക്തമാക്കിയത്.

'ഫിനാൻഷ്യൽ ടൈംസി'ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എ.ഇ മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇറാനുമായി ചർച്ച തുടരുന്നത്. ഇറാൻെറ ആണവ പദ്ധതിയെ കുറിച്ച് സമഗ്ര ചർച്ച വേണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് മേഖലയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമായിരുന്നു. ഹൂത്തകൾ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നിൽ ഇറാൻ തന്നെയാണെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ.

നയതന്ത്ര പരിഹാരം തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇറാനെ യാഥാർഥ്യബോധത്തിലേക്ക് കൊണ്ടു വരാൻ യൂറോപ്യൻ യൂനിയൻ നേതാക്കളുടെ നീക്കത്തിലൂടെ സാധിക്കുമെങ്കിൽ നല്ലതാണ്. സാധാരണ അയൽ രാജ്യമാകാൻ ഇറാന് സാധിക്കണം എന്നു മാത്രമാണ് ഗൾഫ് രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അൻവർ ഗർഗാശ് വ്യക്തമാക്കി.

ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഉപേക്ഷിക്കുക, ഹൂത്തികൾ ഉൾപ്പെടെ മിലീഷ്യകൾക്കുള്ള പിന്തുണ പിൻവലിക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കുക എന്നീ മൂന്നിന നടപടികളാണ് ഇറാൻ കൈക്കൊള്ളേണ്ടതെന്നും മന്ത്രി കൂട്ടിേച്ചർത്തു.

TAGS :

Next Story