Quantcast

അശ്രദ്ധമായി വലിച്ചെറിഞ്ഞ ട്രോളികള്‍ കണ്ടെത്തി തിരിച്ചെത്തിക്കുന്ന പദ്ധതിയുമായി വിദ്യാര്‍ഥികള്‍

ഉപേക്ഷിക്കപ്പെട്ട ട്രോളികള്‍ കണ്ടാല്‍ വിവരവും ചിത്രവും ലോക്കേഷനും വിദ്യാര്‍ഥികള്‍ +971 56 14 15 166 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയക്കും

MediaOne Logo

Web Desk

  • Published:

    7 Feb 2020 8:50 PM GMT

അശ്രദ്ധമായി വലിച്ചെറിഞ്ഞ ട്രോളികള്‍ കണ്ടെത്തി തിരിച്ചെത്തിക്കുന്ന പദ്ധതിയുമായി വിദ്യാര്‍ഥികള്‍
X

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അശ്രദ്ധമായി ഉപേക്ഷിക്കുന്ന ട്രോളികള്‍ കണ്ടെത്തി തിരിച്ചെത്തിക്കുന്ന പദ്ധതിയുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാര്‍ഥികളാണ് 'സ്പോട്ട് ആന്‍ഡ് റിപ്പോര്‍ട്ട്' എന്ന പദ്ധതി അവതരിപ്പിക്കുന്നത്.

സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ച ശേഷം സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളികള്‍ പലയിടത്തുമായി ഉപേക്ഷിക്കുന്നത് ഗള്‍ഫിലെ സ്ഥിരം കാഴ്ചയാണ്. ഇത് കണ്ടെത്തി തിരികെ എത്തിക്കാന്‍ പാടുപെടുന്ന ജീവനക്കാരെ സഹായിക്കാനാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ‘സ്പോട്ട് ആന്‍ഡ് റിപ്പോര്‍ട്ട്’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ട്രോളികള്‍ കണ്ടാല്‍ വിവരവും ചിത്രവും ലോക്കേഷനും വിദ്യാര്‍ഥികള്‍ +971 56 14 15 166 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയക്കും.

സ്കൂളില്‍ നിന്ന് ട്രോളിയുടെ ഉടമകളെ വിവരം അറിയിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ എല്ലാ എമിറേറ്റിലും ഈ സേവനം ലഭ്യമാക്കുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ പരിസ്ഥിതി ബോധം‍, സാമൂഹിക പ്രതിബദ്ധത എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അധ്യാപകര്‍ പറഞ്ഞു

TAGS :

Next Story