Quantcast

പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇനി ദുബൈയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം

പുതിയ കമ്പനികള്‍ക്ക് മാത്രമല്ല, ഫ്രീലാ‍ന്‍സ് ലൈസന്‍സുള്ളവര്‍, ചെറുകിട ബിസിനസ് ആരംഭിക്കുന്ന നിക്ഷേപകര്‍ എന്നിവര്‍ക്കെല്ലാം പുതിയ സംവിധാനം വലിയ ആശ്വാസമാകും

MediaOne Logo

Web Desk

  • Published:

    19 Feb 2020 6:33 PM GMT

പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇനി ദുബൈയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം
X

ദുബൈയിലെ പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം. കെ.വൈ.സി വിവരം കൈമാറാന്‍ യു.എ.ഇയിലെ ആറ് ബാങ്കുകളുമായി സ്ഥാപിച്ച ബ്ലോക് ചെയിന്‍ സംവിധാനത്തിലൂടെയാണ് ഞൊടിയിടയില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കുന്നത്.

എമിറേറ്റ്സ് എന്‍.ബി.ഡി, എമിറേറ്സ് ഇസ്‍ലാമിക്, എച്ച്.എസ്.ബി.സി, റാക് ബാങ്ക്, എ.ഡി.സി.ബി, സി.ബി.ഡി എന്നീ ആറ് ബാങ്കുകളുമായാണ് ഉപഭോക്താകളുടെ വിവരം കൈമാറാന്‍ കെ.വൈ.സി ബ്ലോക് ചെയിന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്.

ദുബൈ സാമ്പത്തിക വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോടെ കെ.വൈ.സി വിവരങ്ങള്‍ ബ്ലോക് ചെയിന്‍ സംവിധാനം വഴി ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭ്യമാകും. സ്ഥാപനത്തിന്റെ രേഖകള്‍ ബാങ്കിന് കൈമാറുന്നതിനും, നിലവിലെ സ്ഥാപനങ്ങള്‍ക്ക് കെ.വൈ.സി രേഖകള്‍ സൂക്ഷിക്കുന്നതിലും അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാന്‍ കഴിയും.

പുതിയ കമ്പനികള്‍ക്ക് മാത്രമല്ല, ഫ്രീലാ‍ന്‍സ് ലൈസന്‍സുള്ളവര്‍, ചെറുകിട ബിസിനസ് ആരംഭിക്കുന്ന നിക്ഷേപകര്‍ എന്നിവര്‍ക്കെല്ലാം പുതിയ സംവിധാനം വലിയ ആശ്വാസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ ബിസിനസ് അക്കൗണ്ടുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ താമസമുണ്ടായിരുന്നു.

TAGS :

Next Story