Quantcast

യു.എ.ഇയില്‍ താമസ വിസക്കാർക്ക് പ്രവേശന വിലക്ക് നീട്ടി

തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടിയാണ് നീട്ടിയത്.

MediaOne Logo

Shinoj Shamsudheen

  • Published:

    2 April 2020 6:59 PM GMT

യു.എ.ഇയില്‍ താമസ വിസക്കാർക്ക് പ്രവേശന വിലക്ക് നീട്ടി
X

യു.എ.ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് തീരുമാനം. കോവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. യു എ ഇയിലുള് വിവിധ രാജ്യങ്ങളിലെ പൗരൻമാരെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്സും, ഇത്തിഹാദും പ്രത്യേക സർവീസുകൾ ഈമാസം അഞ്ച് മുതൽ ആരംഭിക്കുന്നുണ്ട്. പക്ഷെ, ഈ വിമാനങ്ങൾ പോകുന്ന രാജ്യങ്ങളിൽ നിന്ന് തിരിച്ച് ആളെ കൊണ്ടുവരില്ല. കാർഗോവിമാനങ്ങളായാണ് ഇവ തിരിച്ചുവരിക.

TAGS :

Next Story