Quantcast

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിന് കേന്ദ്രസർക്കാർ വിലക്ക്

കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രത്തിന്റെ വിലക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം കൊണ്ടുവരാൻ പാടില്ല.

MediaOne Logo

Web Desk

  • Published:

    23 April 2020 12:00 PM GMT

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിന് കേന്ദ്രസർക്കാർ വിലക്ക്
X

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുന്നതിനു കേന്ദ്രസർക്കാർ വിലക്ക്. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം കൊണ്ടുവരാൻ പാടില്ല. ഇതോടെ ഗൾഫിൽ നിന്നുൾപ്പെടെ ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത് നിർത്തേണ്ടിവരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇത്‌ സംബന്ധിച്ച്‌ വിവിധ എയർലൈൻ കമ്പനികൾക്ക്‌ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ച കുവൈത്തിൽ മരിച്ച 2 മലയാളികളുടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നത്‌ അവസാന നിമിഷം മുടങ്ങി. കഴിഞ്ഞ ആഴ്ചകളിൽ കുവൈത്തിൽ മരിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി വർഗ്ഗീസ്‌ ജോർജ്ജ്‌, കോഴിക്കോട്‌ മണിയൂർ സ്വദേശി വിനോദ്‌ എന്നിവരുടെ മൃതദേഹം ഇന്ന് ഖത്തർ എയർ വെയ്സ്‌ വഴി ഇന്ത്യയിലേക്ക്‌ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇവരിൽ ഒരാൾ ഹൃദയാഘാതം മൂലവും മറ്റൊരാൾ മസ്തിഷ്കാഘാതത്തെ തുടർന്നുമാണ് മരണമടഞ്ഞത്‌. കല കുവൈത്തിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വന്നത്‌. എന്നാൽ ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നത്‌ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാരിൽ നിന്നും തങ്ങൾക്ക്‌ നിര്‍ദേശം ലഭിച്ചതായി ഖത്തർ എയർ വെയ്സ്‌ അധികൃതർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണു അവസാന നിമിഷം ഇത്‌ മുടങ്ങിയത്‌. ഇത്‌ സംബന്ധിച്ച്‌ ഇന്ത്യൻ എംബസി അധികൃതരും സ്ഥിരീകരണം നൽകിയിട്ടുണ്ട്‌. എയർ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു വിമാന കമ്പനികൾക്കും ഇത്തരത്തിൽ നിർദ്ദേശം ലഭിച്ചതായാണു വിവരം.

കൂടാതെ ഇന്ന് ദുബൈയില്‍ മരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആൻറ് ട്രേഡിങ് എം.ഡിയുമായ കപ്പൽ ജോയി എന്നറിയപ്പെടുന്ന മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കലിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

TAGS :

Next Story