Quantcast

മീഡിയവണ്‍ ബ്രേവ് ഹാര്‍ട്ട് പുരസ്കാരം ഡോക്ടർമാരുടെ കൂട്ടായ്മക്ക് സമ്മാനിച്ചു

കോവിഡ് പ്രതിസന്ധി നാളുകളിൽ സർക്കാർ, സ്വകാര്യ ആതുര സേവന മേഖലകളിൽ എകെഎംജിയുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു.

MediaOne Logo

  • Published:

    8 Nov 2020 3:20 AM GMT

മീഡിയവണ്‍ ബ്രേവ് ഹാര്‍ട്ട് പുരസ്കാരം ഡോക്ടർമാരുടെ കൂട്ടായ്മക്ക് സമ്മാനിച്ചു
X

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം ഡോക്ടർമാരുടെ കൂട്ടായ്മയായ എകെഎംജി എമിറേറ്റ്സിന് കൈമാറി. പ്രതിസന്ധി നാളുകളിൽ സർക്കാർ, സ്വകാര്യ ആതുര സേവന മേഖലകളിൽ എകെഎംജിയുടെ പ്രവർത്തനം പ്രശംസനീയമായിരുന്നു.

അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാഡുവേറ്റ് എന്ന യുഎഇയിലെ മലയാളി ഡോക്ടർമാരുടെ പൊതു കൂട്ടായ്മയിൽ ആയിരക്കണക്കിന് അംഗങ്ങളാണുള്ളത്. ആതുര മേഖലയിലെ മുന്നണി പോരാളികൾ എന്ന നിലക്ക് ഡോക്ടർമാർ നിർവഹിച്ച ദൗത്യം മികച്ചതായിരുന്നു. യുഎഇ ഭരണ നേതൃത്വവും ഇത് പ്രശംസിച്ചിരുന്നു. കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്താൻ ഏകെഎംജി എമിറേറ്റ്സിനു കഴിഞ്ഞു.

സൗജന്യ വിമാന ടിക്കറ്റുകൾ, കൗൺസലിംഗ് തുടങ്ങിയ ദൗത്യങ്ങളും സംഘടനക്ക് കീഴിൽ നടന്നു. കൂട്ടായ്മയുടെ സെക്രട്ടറി ഡോ.സുകു മലയിൽ കോശി, സെൻട്രൽ ട്രഷറർ ഡോ. ഫിറോസ് മുഹമ്മദ് അബ്ദുൽ ഗഫൂർ, മീഡിയ വിഭാഗം കൺവീനർ ജമാലുദ്ദീൻ അബൂബക്കർ എന്നിവർ അവാർഡ് സ്വീകരിച്ചു.

മീഡിയവൺ, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ, ബ്രേവ് ഹാർട്ട് സിഎസ്ആർ പാർട്ണർ ടോപ് വൺ മേധാവി സൽമാൻ എന്നിവർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡില്‍ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ സ്വാഗതം പറഞ്ഞു.

TAGS :

Next Story