Quantcast

'തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടും'; എം.എ യൂസഫലി

'ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധമാകരുത്'

MediaOne Logo

  • Published:

    23 Dec 2020 1:51 AM GMT

തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടും; എം.എ യൂസഫലി
X

സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽ ഓൺലൈൻ വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധമാകരുതെന്ന് എം.എ യൂസഫലി പറഞ്ഞു. വ്യക്തിപരമായി ഇത്തരം പ്രചാരണങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്നാൽ, അരലക്ഷത്തിലേറെ വരെ ജീവനക്കാരെ വേദനിപ്പിക്കുന്ന വിധം അപവാദപ്രചരണം നടക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഇ കോമേഴ്സ് രംഗത്ത് 200 ശതമാനം വളർച്ചയാണ് ലുലു ഗ്രൂപ്പിനുണ്ടായത്. അടുത്തവർഷം ഇത് 500 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും 27 പുതിയ പദ്ധതികൾ ഗ്രൂപ്പ് പൂർത്തിയാക്കിയെന്നും യൂസഫലി പറഞ്ഞു. കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി മാത്രമല്ല ജനങ്ങൾ ജനാധിപത്യപരമായ തെരഞ്ഞെടുത്ത ഏതൊരു ഭരണസമിതിയെയും അർഹിക്കുന്ന ആദരവോടയാണ് കാണേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. എന്നാൽ, തനിക്കോ തന്‍റെ സ്ഥാപനങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും യൂസഫലി വ്യക്തമാക്കി.

TAGS :

Next Story