Quantcast

കർഷക സമരത്തിന് അന്താരാഷ്‌ട്ര പിന്തുണയേറുന്നു; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

ഇന്ത്യ‌ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു

MediaOne Logo

  • Published:

    3 Feb 2021 9:37 AM GMT

കർഷക സമരത്തിന് അന്താരാഷ്‌ട്ര പിന്തുണയേറുന്നു; രൂക്ഷ പ്രതികരണവുമായി കേന്ദ്രം
X

ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. സെ​ന്‍​സേ​ഷ​ണ​ലി​സ്റ്റ് ഹാ​ഷ് ടാ​ഗു​ക​ളും ക​മ​ന്‍റു​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് ചില പ്രശസ്തരുടെ പതിവാണെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്രതികരിച്ചു.

നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യ‌ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്‌കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.

ये भी पà¥�ें- കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തൻബർഗും റിഹാനയും

പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രേ ക​ർ​ഷ​ക​രി​ൽ ചെ​റി​യൊ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് പ്രതിഷേധമുള്ളത്. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ലെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വേണം സ​മ​ര​ത്തെ കാ​ണേ​ണ്ട​തെന്ന് കേ​ന്ദ്രം ആവശ്യപ്പെട്ടു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യേ​റു​ക​യാ​ണ്. വിഖ്യാത യു.എസ് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ക​മ​ല ഹാ​രി​സിന്റെ ബന്ധു മീ​നാ ഹാ​രി​സ് തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

TAGS :

Next Story