Quantcast

പാര്‍വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി

ജെ.എൻ.യു സമരം പ്രമേയമായ ചിത്രത്തിന് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു.

MediaOne Logo

  • Published:

    5 Jan 2021 4:53 AM GMT

പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി
X

പാര്‍വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. ജെ.എൻ.യു സമരം പ്രമേയമായ ചിത്രത്തിന് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു.

വര്‍ത്തമാനത്തിന് പ്രദര്‍ശന അനുമതി ലഭിച്ചതില്‍ തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് സന്തോഷം അറിയിച്ചു. മതേതര മനസ്സുകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വർത്തമാനത്തിന് പ്രദർശനാനുമതി. പിന്തുണച്ച എല്ലാവർക്കും നന്ദി .

Posted by Aryadan Shoukath on Monday, January 4, 2021

തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് വര്‍ത്തമാനം ചിത്രത്തിന് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. കൂടുതല്‍ പരിശോധനക്കായാണ് ചിത്രം പിന്നീട് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് രംഗത്തുവന്നതും വിവാദമായിരുന്നു. ട്വിറ്ററിലൂടെയാണ് ബി.ജെ.പി നേതാവായ സെന്‍സര്‍ ബോര്‍ഡ് അംഗം ചിത്രത്തിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടെന്നും ജെ.എന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും വി സന്ദീപ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ये भी पà¥�ें- ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

TAGS :

Next Story