Quantcast

പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥികളുടെ കണ്ണ് ക്യാമ്പസുകളില്‍

പൊന്നാനിയിലെ ഒരുലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ക്യാമ്പസുകളില്‍ നിന്ന് ക്യാമ്പസുകളിലേക്ക് ഓട്ടമാണ് സ്ഥാനാര്‍ത്ഥികള്‍.

MediaOne Logo

Web Desk

  • Published:

    31 March 2019 3:02 AM GMT

പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥികളുടെ കണ്ണ് ക്യാമ്പസുകളില്‍
X

പൊന്നാനിയിലെ ഒരുലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ക്യാമ്പസുകളില്‍ നിന്ന് ക്യാമ്പസുകളിലേക്ക് ഓട്ടമാണ് സ്ഥാനാര്‍ത്ഥികള്‍. സര്‍വ്വകലാശാലയിലും, കോളേജുകളും, ഐ.ടി.ഐകളിലും മാത്രം കറങ്ങാന്‍ മൂന്ന് ദിവസം പ്രത്യേകം മാറ്റിവെച്ചു ഇ.ടി മുഹമ്മദ് ബഷീറും, പി.വി അന്‍വറും. വിദ്യാര്‍ത്ഥി സംഘടനകളാണ് ക്യാമ്പസ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

സ്ഥാനാര്‍ത്ഥിയെ കോളേജ് ഗേറ്റിന്റെ മുമ്പിലെത്തിക്കുന്നത് വരെയേയുള്ളൂ മുതിര്‍ന്ന നേതാക്കളുടെ റോള്‍. പിന്നെ കുട്ടി നേതാക്കള്‍ ഏറ്റെടുക്കും. അധ്യാപകരെ കണ്ട് സ്റ്റാഫ് റൂമിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥികളിലേക്ക് ഇറങ്ങുകയാണ് രീതി. കൈകൊടുത്തും, കൈ കൂപ്പിയും, കൈ വീശിയും വോട്ട് ചോദിക്കും സ്ഥാനാര്‍ത്ഥി.

അനുവാദം കിട്ടിയാല്‍ ക്ലാസ് മുറികളില്‍ കയറി വോട്ട് ചോദിക്കുന്നതും സ്ഥാനാര്‍ത്ഥികളുടെ രീതിയാണ്. വളരെ കുറഞ്ഞ വാക്കുകളില്‍ ഞാന്‍ ആരാണെന്നും, മുമ്പ് എന്തൊക്കെ ചെയ്തെന്നും, ഇനി എന്തൊക്കെ വികസനങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പറയും. പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളുടെ വഴിയെ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.ടി രമയും കാംപസുകളില്‍ ഓടിയെത്തുന്നുണ്ട്.

TAGS :

Next Story