Quantcast

ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് ഇ.ടി,50,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്ന് അന്‍വര്‍

ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍, അന്‍പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്ന് പി.വി അന്‍വര്‍

MediaOne Logo

Web Desk

  • Published:

    22 April 2019 4:41 AM GMT

ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് ഇ.ടി,50,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്ന് അന്‍വര്‍
X

വോട്ടെടുപ്പിന് മുമ്പേ ഭൂരിപക്ഷം പറയാന്‍ കഴിയുന്നത്ര ആത്മവിശ്വാസത്തില്‍ പൊന്നാനിയിലെ യു.ഡി.എഫ് - എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്നാണ് നിലവിലെ എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ കണക്ക് കൂട്ടല്‍. അമ്പതിനായിരം വോട്ടിന് വിജയിക്കുമെന്ന് പി.വി അന്‍വറും ഉറപ്പിച്ച് പറയുന്നു. ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണമാണ് ഇ.ടിയുടെ പ്രതീക്ഷ. വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെയും പിന്തുണ ഭൂരിപക്ഷം കൂട്ടുമെന്ന് കരുതുന്നു. മുസ്ലീംലീഗ് എന്ന പാര്‍ട്ടിക്കപ്പുറം ന്യൂനപക്ഷ വിഷയങ്ങള്‍ സ്വന്തം നിലയില്‍ ഇടപെടുന്നുവെന്നതും പ്രതീക്ഷക്ക് കാരണമാണ്.

2009 ല്‍ ലഭിച്ച 82000 വും കടന്ന് ഒരുലക്ഷം വോട്ടെന്ന റെക്കോഡ് ഭുരിപക്ഷം ഇത്തവണ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ്സ് വോട്ടിലും സമസ്ത ഇ.കെ വിഭാഗം വോട്ടിലും വിള്ളല്‍ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷ പി.വി അന്‍വറിനുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം പൊന്നാനിയിലും തവനൂരിലും താനൂരിലും നിലനിര്‍ത്താനാകുമെന്നും കരുതുന്നു. തൃത്താലയിലും ഭൂരിപക്ഷം ഉറപ്പിക്കാമെന്നാണ് സി.പി.എം വിലയിരുത്തല്‍. വോട്ട് വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് മറ്റ് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ.

TAGS :

Next Story