Quantcast

ഓട്ടമത്സരത്തിൽ മത്സരാർഥികളെ പിന്നിലാക്കി ക്യാമറാമാൻ; വൈറൽ വീഡിയോ

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ് യൂണിവേഴ്‌സിറ്റിയിൽ നടന്ന കായിക മത്സരത്തിനിടയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

MediaOne Logo

Web Desk

  • Published:

    10 Jun 2021 4:36 PM GMT

ഓട്ടമത്സരത്തിൽ മത്സരാർഥികളെ പിന്നിലാക്കി ക്യാമറാമാൻ; വൈറൽ വീഡിയോ
X

ഒരു 100 മീറ്റർ ഓട്ടമത്സരത്തിൽ മത്സരാർഥികൾക്ക് മുമ്പ് ആ മത്സരം ചിത്രീകരിച്ചു കൊണ്ടിരുന്ന ക്യാമറമാൻ ഫിനിഷിങ് ലൈൻ തൊട്ടു. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓടുന്നത്.

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ് യൂണിവേഴ്‌സിറ്റിയിൽ നടന്ന കായിക മത്സരത്തിനിടയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. മത്സരം ആരംഭിച്ചപ്പോൾ മുതൽ ക്യാമറമാൻ മത്സരാർഥികൾക്ക് അൽപ്പം മുന്നിലായി ഓടാൻ തുടങ്ങിയിരുന്നു. പതുക്കെയാണ് വീഡിയോഗ്രാഫർ ഓട്ടം തുടങ്ങിയതെങ്കിലും പതുക്കെ അവരുടെ വേഗത കൂടി.താരങ്ങളെ വളരെ ദൂരം പിന്നിലാക്കി ഫിനിഷിങ് ലൈൻ തൊട്ടു. കൂടാതെ ആ വീഡിയോഗ്രാഫറുടെ കൈയിലുണ്ടായിരുന്ന ക്യാമറയുടെ ഭാരം നാല് കിലോഗ്രാമായിരുന്നെന്നും റിപ്പോർട്ടുണ്ട്.

എന്തായാലും സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി തന്നെയായ ക്യാമറാമാനെ അഭിനന്ദിച്ച് നിരവധി കമന്റുകളും ഈ വീഡിയോക്ക് താഴെ വരുന്നുണ്ട്.


Next Story